കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വെള്ളയില്‍ ഓട്ടോ ഡ്രൈവര്‍ കൊല്ലപ്പെട്ടു.വെള്ളയില്‍ സ്വദേശി ശ്രീകാന്ത്(47) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ശ്രീകാന്തിന്റെ സുഹൃത്ത് കക്കോടി സ്വദേശി ജിതിനെ പോലീസ് കസ്റ്റഡിലിയെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം. (Kozhikkode auto driver killed)
|
രാവിലെ നാട്ടുകാരാണ് ഓട്ടോയില്‍ ശ്രീകാന്തിന്റെ മൃതദേഹം കണ്ടെത്തിയത്. സമീപത്ത് രക്തക്കറയും ശ്രീകാന്തിന്റെ മുണ്ടും കണ്ടെത്തി. പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും ഉണ്ട്. ജിതിന്‍ മദ്യലഹരിയിലാണെന്ന് പോലീസ് പറഞ്ഞു.

ശ്രീകാന്തിന്റെ കാറിന് രണ്ട് ദിവസം മുമ്പ് ആരോ തീയിട്ടിരുന്നു. ഈ കാറിന് സമീപം തന്നെയാണ് ഓട്ടോ ഉണ്ടായിരുന്നത്. രാത്രി ശ്രീകാന്ത് വീട്ടില്‍ പോകാതെ ഓട്ടോയിലാണ് കിടന്നിരുന്നത്. ഈ സമയത്ത് സുഹൃത്ത് ജിതിനും ഒപ്പമുണ്ടായിരുന്നതായാണ് കരുതുന്നത്. കാര്‍ കത്തിയ സംഭവത്തിന് കൊലപാതവുമായി ബന്ധമുണ്ടോ എന്ന കാര്യം പോലീസ് പരിശോധിച്ചു വരികയാണ്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





