03
Apr 2024
Sat
03 Apr 2024 Sat
kozhikkod bus accident

കോഴിക്കോട്: കോഴിക്കോട് ഫറോക്കില്‍ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. കര്‍ണാടക സ്വദേശിയാണ് മരിച്ചത്. നിയന്ത്രണം വിട്ട ബ് ഫൂട്പാത്തിലേക്ക് ഇടിച്ചുകയറിയ ശേശം മറിയുകയായിരുന്നു. ( kozhikkode bus accident one died )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ തിരുവന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ കോഹിനൂര്‍ എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. കടലുണ്ടി മണ്ണൂര്‍ പഴയ ബാങ്കിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്.

വിവരം ലഭിച്ച ഉടനെ സംഭവ സ്ഥലത്തെത്തി പൊലീസും അഗ്‌നിരക്ഷാ സേനയും രക്ഷാപ്രവര്‍ത്തനം നടത്തി. ബസില്‍ 27 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക