29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
sir kerala hearing

 sir draft roll discrepancy കോഴിക്കോട് കുറ്റ്യാടി പഞ്ചായത്തിലെ ഒരു ബൂത്തിലെ ഭൂരിഭാഗം വോട്ടര്‍മാരും എസ്‌ഐആര്‍ കരട് വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്ത്. 900 വോട്ടര്‍മാരില്‍ 480 വോട്ടര്‍മാരാണ് കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായത്. കുറ്റ്യാടി പഞ്ചായത്തിലെ 106-ാം നമ്പര്‍ ബൂത്തിലാണ് സംഭവം. ബിഎല്‍ഒയ്ക്ക് പറ്റിയ പിഴവാണ് പകുതിയോളം വോട്ടര്‍മാര്‍ എസ്‌ഐആറില്‍ നിന്ന് പുറത്താകാന്‍ ഇടയാക്കിയത്. 2002-ല്‍ വോട്ട് രേഖപ്പെടുത്തിയവര്‍ മാത്രമാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായവര്‍ വീണ്ടും ഹിയറിംഗിന് ഹാജരാകണം. തനിക്ക് സാങ്കേതികമായി അറിവില്ലായ്മയുണ്ടായിരുന്നുവെന്നും അതുമൂലം ഉണ്ടായ പിഴവാണ് വോട്ടര്‍മാര്‍ പുറത്തുപോകാന്‍ കാരണമെന്നുമാണ് ബിഎല്‍ഒയുടെ വിശദീകരണം.

ALSO READ: എസ്‌ഐആര്‍: ഹിയറിങിന് ഹാജരാകുന്നതില്‍ ഇളവ്

വലിയ സമ്മര്‍ദമുണ്ടായിരുന്നുവെന്നും അവസാനമായപ്പോഴാണ് തനിക്ക് പിഴവ് മനസിലായതെന്നുമാണ് ബിഎല്‍ഒ പറയുന്നത്. എസ്ഐആറിന്റെ കരട് വോട്ടര്‍പട്ടിക പുറത്തുവന്നതിന് പിന്നാലെയാണ് പട്ടികയില്‍ നിന്ന് അഞ്ഞൂറോളം പേര്‍ പുറത്തായത് മനസിലായത്. പൂരിപ്പിച്ച ഫോം ആപ്പില്‍ അപ്പ്ലോഡ് ചെയ്യുന്നതിലാണ് പിഴവ് സംഭവിച്ചത്.

അധികൃതരുമായി സംസാരിച്ചുവെന്നും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് രേഖകള്‍ വീണ്ടും പരിശോധിച്ച് ഹിയറിങ് ഒഴിവാക്കാനുളള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നുമാണ് ബിഎല്‍ഒയുടെ വാദം. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും ഹിയറിങ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
ALSO WATCH

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement