12
Apr 2023
Sunഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ഒമാനില്‍ മരിച്ചു. പേരാമ്പ്ര കിഴക്കുപുറത്തു അഹമ്മദ്-ഖദീജ ദമ്പതികളുടെ മകന്‍ ഷമീര്‍ (41) ആണ് മരിച്ചത്. സഫീനയാണ് ഭാര്യ.
|
ഇബ്രിയില്‍ മോഡേണ്‍ കിച്ചന്‍ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. മസ്‌കത്ത് കെഎംസിസി പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ സജീവ പ്രവര്‍ത്തകന്‍ ആയിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.