നാട്ടിലേക്ക് പോവാന്‍ ഒരു ദിവസം ശേഷിക്കെ കോഴിക്കോട് സ്വദേശി കുവൈത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് എലത്തൂര്‍ പുതിയ നിരത്ത് സ്വദേശി അബ്ദുറഹ്‌മാന്‍(കെഐസി മുന്‍ ഉംറ വിങ് കണ്‍വീനര്‍)-നസീമ ദമ്പതികളുടെ മകന്‍ നബീല്‍ (35) ആണ് മരിച്ചത്.
|
ജുമുഅ നമസ്‌കാരം കഴിഞ്ഞു ഫര്‍വാനിയയിലെ വീട്ടില്‍ വിശ്രമിക്കുന്നതിനിടയിലാണ് നബീല്‍ കുഴഞ്ഞുവീണത്. ഫര്‍വാനിയ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ശുവൈഖ് അല്‍ സായിര്‍ കമ്പനിയിലെ ജീവനക്കാരനാണ്.
ഞായറാഴ്ചയാണ് യുവാവ് നാട്ടിലേക്ക് പോവാനിരുന്നത്. ഭാര്യ: നജ. സഹോദരങ്ങള്‍: ഷംനാദ്, സജ്ജാദ് (ഇരുവരും കുവൈത്ത്). മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
ALSO READ: കലാഭവന്‍ നവാസ് അന്തരിച്ചു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


