18
Jun 2025
Sun
18 Jun 2025 Sun
sexual assault

കോഴിക്കോട്: ഫിസിയോ തെറാപ്പിക്കെത്തിയ കോളജ് വിദ്യാര്‍ഥിനിയോടു ലൈംഗികാതിക്രമം നടത്തിയ ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റില്‍. കോഴിക്കോട് എരഞ്ഞിപ്പാലം ജവഹര്‍ നഗറിലെ മെഡിസിറ്റിയിലെ ഫിസിയോ തെറാപ്പിസ്റ്റ് ഇടുക്കി മേരിഗിരി സ്വദേശി ഷിന്റോ തോമസ്(42) ആണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പെണ്‍കുട്ടി നടക്കാവ് പൊലീസിനു നല്‍കിയ പരാതിയിന്മേലാണ് നടപടി. തോളിലെ വേദനയ്ക്കു ചികിത്സ തേടിയാണ് കോഴിക്കോട്ടെ ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളജില്‍ ബി-പെഡിനു പഠിക്കുന്ന വിദ്യാര്‍ഥിനി ഫിസിയോ തെറാപ്പി സെന്ററില്‍ എത്തിയത്. ചികിത്സ ചെയ്യുന്ന മുറിയില്‍ വച്ച് പ്രതി വിദ്യാര്‍ഥിനിയെ കയറി പിടിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

News Summary: Kozhikode physiotherapist arrested for assaulting college student during treatment