26
Jun 2025
Sun
26 Jun 2025 Sun
Kozhikode Plus Two student found dead at home

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മുക്കം കൊടിയത്തൂരില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ഗോതമ്പ് റോഡ് സ്വദേശി ജയപ്രകാശിന്റെ മകള്‍ അനന്യ (17)യെ ആണ് വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. നാളെ കേരളത്തിലെ വിദ്യാലയങ്ങള്‍ നീണ്ട അവധിക്ക് ശേഷം തുറക്കാനിരിക്കെയാണ് കുട്ടിയുടെ ആത്മഹത്യ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തോട്ടുമുക്കം സെന്റ് തോമസ് എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥിനിയായിരുന്നു അനന്യ. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. മുക്കം പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ആത്മഹത്യാ ചിന്ത ഉണ്ടാകുകയാണെങ്കില്‍ ഉടന്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അതിജീവിക്കാന്‍ ശ്രമിക്കുക. ഇതിനായി സൗജന്യ ഹെല്‍പ്‌ലൈന്‍ സൗകര്യം ഉപയോഗിക്കാം. നമ്പരുകള്‍: 1056, 0471 2552056)

Kozhikode Plus Two student found dead at home; Police register case of unnatural death