പലിശസംഘത്തിന്റെ മർദ്ദനമേറ്റ് കെഎസ്ആർടിസി കണ്ടക്ടർ മരിച്ചു. പാലക്കാട് കുഴൽമന്ദം നടുത്തറ വീട്ടിൽ കെ മനോജ് (39) ആണ് മരിച്ചത്. മർദ്ദനമേറ്റ് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം. കുളവൻമുക്കിലെ സാമ്പത്തിക ഇടപാടുകാർ മനോജിന് നൽകിയ പണം തിരിച്ച് കിട്ടാൻ വൈകുന്നതിനെച്ചൊല്ലി ഈമാസം ഒൻപതിന് തർക്കത്തിലേർപ്പെടുകയും മർദ്ദിക്കുകയും ആയിരുന്നുവെന്ന് ബന്ധുക്കൾ പോലീസിന് നൽകിയ മൊഴി.
|
ആക്രമണമുണ്ടായ ദിവസം വൈകിട്ട് മർദ്ദനമേറ്റ് അവശനിലയിൽ മനോജ് സഹോദരി താമസിക്കുന്ന കൊടുവായൂരിലെ വാടക വീട്ടിലെത്തുകയായിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിന് പിന്നാലെ മനോജിനെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരിക്കുകയായിരുന്നു. കുടുംബത്തിന്റെ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





