28
May 2026
Sun
28 May 2026 Sun
ksu msf

ഡല്‍ഹിയില്‍ കെപിസിസി പ്രസിഡന്റിന് നേരെ എംഎസ്എഫ് പ്രവര്‍ത്തകര്‍ അധിക്ഷേപ പ്രകടനം നടത്തിയതില്‍ പ്രകോപിതരായി കെഎസ്‌യു. ഫാറൂഖ് കോളേജ് കെഎസ്‌യു യൂണിറ്റാണ് ഔദ്യോഗിക പ്രസ്താവനയിലൂടെ പ്രതിഷേധം അറിയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോണ്‍ഗ്രസ് ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ മതേതര പ്രസ്ഥാനമാണ്. കോണ്‍ഗ്രസിനകത്തുള്ള എല്ലാ തീരുമാനങ്ങളും പൂര്‍ണമായും ജനാധിപത്യപരമായ പ്രക്രിയകളിലൂടെയാണ് നിര്‍മിക്കപ്പെടുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. കേവലം ഒരു കുടുംബമോ നേതാവോ ഒരു പേപ്പര്‍കഷണം നോക്കി വായിച്ച് അതിന് കയ്യടിച്ച് തക്ബീറും വിളിച്ചുപോവുന്ന രീതിയല്ല കോണ്‍ഗ്രസിന്റേത്. ഗാന്ധി കുടുംബം പേപ്പര്‍ നോക്കി സ്ഥാനം പ്രഖ്യാപിക്കുന്ന ഏര്‍പ്പാട് ഇല്ല.

കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന വിഷയത്തില്‍ അഭിപ്രായം പറയാന്‍ ഏതൊരു വോട്ടര്‍ക്കും എന്ന പോലെ എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കും അവകാശമുണ്ട്. എന്നാല്‍, അവകാശം അഭിപ്രായ പ്രകടനത്തിന്റെ എല്ലാ പരിധികളും മറികടന്ന് കെപിസിസി പ്രസിഡന്റിന് നേരെ എംഎസ്എഫ് പ്രവര്‍ത്തകര്‍ നടത്തിയ അധിക്ഷേപ പ്രകടനം അങ്ങേയറ്റം അപലപനീയമാണ്. പ്രവര്‍ത്തകര്‍ക്കെതിരേ എംഎസ്എഫ് നേതൃത്വം നടപടി എടുക്കണമെന്നും കെഎസ് യു ആവശ്യപ്പെട്ടു.