20
Aug 2025
Fri
20 Aug 2025 Fri
ksu leader drunken drive

കോട്ടയത്ത് കെഎസ്‌യു നേതാവ് മദ്യപിച്ച് വാഹനമോടിച്ച നിരവധി വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. കോട്ടയം സിഎംഎസ് കോളജിലെ കെഎസ്യു പ്രവര്‍ത്തകനായ ജൂബിനാണ് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

5 കിലോമീറ്ററിനുള്ളില്‍ 8 വാഹനങ്ങളാണ് ഇയാള്‍ ഇടിച്ചു തെറിപ്പിച്ചത്. കോട്ടയം സി.എം.എസ് കോളേജ് മുതല്‍ പനമ്പാലം വരെയാണ് അപകടകരമായി ഫോര്‍ച്യൂണര്‍ ഓടിച്ചത്. ലക്കും ലഗാനുമില്ലാതെ വാഹനം ഓടിച്ചതിനെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് നാട്ടുകാരില്‍ നിന്നുണ്ടായത്.

രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ കോട്ടയം ജില്ലാ പ്രസിഡന്റാണ് ജൂബിന്‍. നിരവധി വാഹനങ്ങളില്‍ ഇടിച്ചതിന് പിന്നാലെ ഒടുവില്‍ വാഹനം മരത്തില്‍ ഇടിപ്പിച്ചു നിര്‍ത്തുകയായിരുന്നു. ചുങ്കം മുതല്‍ വാഹനങ്ങളില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

നാട്ടുകാരും മറ്റു മറ്റു യാത്രക്കാരും പിന്തുടര്‍ന്നെങ്കിലും കാര്‍ നിര്‍ത്തിയില്ല. കുടമാളൂരിന് സമീപം റോഡരികിലെ മരത്തിലിടിച്ചാണ് കാര്‍ നിന്നത്. വാഹനത്തില്‍നിന്ന് പൊലീസ് മദ്യക്കുപ്പി കണ്ടെടൂത്തു. ലഹരിയിലായിരുന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക