22
Feb 2025
Sun
22 Feb 2025 Sun
Kumbh mela CK vineeth

ന്യൂഡല്‍ഹി: കുംഭമേളയില്‍ കോടിക്കണക്കിന് ആളുകള്‍ മുങ്ങിയ ത്രിവേണീ സംഗമത്തിലെ വെള്ളത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് നിരവധി വാര്‍ത്തകളാണ് വരുന്നത്. (kumbh mela CK Vineeth facebook post)  ഭക്തര്‍ മുങ്ങി നിവരുന്ന ഇവിടത്തെ വെള്ളത്തില്‍ മനുഷ്യ മലത്തിന്റെ സാന്നിധ്യം വലിയ തോതിലുണ്ടെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപോര്‍ട്ട് പുറത്തുവന്നിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇപ്പോള്‍ കുംഭമേളയിലെ അനുഭവം പങ്കുവച്ച് ഫുട്ബോള്‍ താരം സി കെ വിനീത് പറഞ്ഞ കാര്യങ്ങള്‍ ചര്‍ച്ചയാവുകയാണ്. കുംഭമേള ആള്‍ക്കൂട്ടം മാത്രമാണെന്നാണ് താരത്തിന്റെ നിലപാട്.

അവിടത്തെ സാഹചര്യങ്ങളെ ഫെയ്സ്ബുക് പോസ്റ്റില്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ‘ഞാന്‍ കുംഭമേളയില്‍ കുളിച്ചില്ല, ചൊറി വരുത്താന്‍ താല്‍പ്പര്യമില്ല, അത്രത്തോളം വൃത്തിയില്ലാത്ത വെള്ളമാണ്. വലിയ സംഭവമാണെന്ന് കരുതിയാണ് ഞാന്‍ പോയത്. എന്നാല്‍ അത് വലിയ സംഭവമല്ല, ആള്‍ക്കൂട്ടം മാത്രമാണ്’- ബെംഗളൂരു എഫ് സി താരം സി കെ വിനീത് പറയുന്നു.

ALSO READ: മോചനത്തിന് മുമ്പ് ഹമാസ് പോരാളിയുടെ നെറ്റിയില്‍ ചുംബിച്ച് ഇസ്രായേല്‍ ബന്ദി; വൈറലായി അപൂര്‍വ്വ കാഴ്ച്ച

അതേ സമയം, മഹാകുഭമേളയില്‍ കുളിക്കുന്ന സ്ത്രീകളുടെ വിഡിയോകള്‍ ഇന്റര്‍നെറ്റില്‍ വില്‍പ്പന നടത്തിയ രണ്ട് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ യുപി പോലിസ് കേസെടുത്തു. സ്ത്രീകള്‍ അര്‍ധനഗ്നകളായി കുളിക്കുന്നതിന്റെയും വസ്ത്രം മാറുന്നതിന്റേയും വിഡിയോകളാണ് അപ്ലോഡ് ചെയ്തിരുന്നത്.

ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഉത്തര്‍പ്രദേശ് പോലിസ് മേധാവി നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്ത്രീകളുടെ സ്വകാര്യതയും അന്തസ്സും ഹനിക്കുന്ന വിഡിയോകള്‍ ചില പ്ലാറ്റ്ഫോമുകള്‍ അപ്ലോഡ് ചെയ്യുന്നതായി സോഷ്യല്‍ മീഡിയ മോണിറ്ററിംഗ് ടീം കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് കോട്വാലി പോലിസ് സ്റ്റേഷനില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

അനുചിതമായ വീഡിയോകള്‍ പോസ്റ്റ് ചെയ്തതിന് ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനെതിരെയും കേസെടുത്തിട്ടുണ്ട്. നിരവധി ടെലഗ്രാം അക്കൗണ്ടുകളില്‍ ഇത്തരത്തിലുള്ള വീഡിയോകള്‍ വില്‍പ്പനയ്ക്കുണ്ട്.

ALSO WATCH

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക