15
Feb 2025
Sun
15 Feb 2025 Sun
hamas hostage release

ഗസാ സിറ്റി: ലോകത്ത് പല യുദ്ധങ്ങളിലും ശത്രുപാളയത്തിലുള്ളവര്‍ ബന്ദികളാക്കപ്പെടാറുണ്ട്. (Hamas releases 6 hostages, viral kissing video) പിന്നീട് കരാറുകളുടെ ഭാഗമായി മോചിപ്പിക്കപ്പെടാറുമുണ്ട്. മിക്കപ്പോഴും തടവ് കാലത്തെ പീഡനങ്ങള്‍ മൂലം ക്ഷീണിച്ചവശരായി തന്നെ ഇത്രയും കാലം പിടിച്ചുവച്ചവരെ കുറ്റപ്പെടുത്തിയും ശപിച്ചുമായിരിക്കും അവര്‍ മടങ്ങുന്നത്. എന്നാല്‍, ഗസയിലെ ദൃശ്യങ്ങള്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചിരിച്ചും സ്റ്റേജില്‍ കയറി കൈവീശിയും നാട്ടിലേക്ക് മടങ്ങിയ ഇസ്രായേല്‍ ബന്ദികളുടെ ദൃശ്യത്തിന് ശേഷം വീണ്ടും മറ്റൊരു ബന്ദിമോചന വീഡിയോ കൂടി വൈറലാവുകയാണ്.

ഗസാ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ആറ് ഇസ്രായേല്‍ ബന്ദികളെയാണ് ഇന്നലെ ഹമാസ് കൈമാറിയത്. ബന്ദി കൈമാറ്റത്തിന് പിന്നാലെ 602 ഫലസ്തീന്‍ തടവുകരെ ഇസ്രായേല്‍ വിട്ടയച്ചു.

ALSO READ: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില വീണ്ടും വഷളായി; അപകടനില തരണം ചെയ്തില്ല

മധ്യ ഗസയിലെ നുസൈറത്തില്‍ ബന്ദി കൈമാറ്റ ചടങ്ങിനിടെ വിട്ടയക്കപ്പെടുന്നതിന് തൊട്ടുമുമ്പ് ഹമാസ് പോരാളിയുടെ നെറ്റിയില്‍ ഇസ്രായേലി ബന്ദി ഒമര്‍ ഷെം ടോവ് ചുംബിച്ചു. സന്തോഷത്തോട് കൂടിയുള്ള ആ ചുംബന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച.

രണ്ടു പോരാളികളുടെ നെറ്റിയിലാണ് ഒമര്‍ ഷെം ടോവ് ചുംബിച്ചത്. ഒപ്പം പെരുവിരല്‍ ഉയര്‍ത്തിയും കൈവീശിയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.

ഇസ്രായേല്‍ അധികൃതര്‍ ഹമാസിനെയും മറ്റു പോരാളി സംഘടനകളെയും എല്ലാ തരത്തിലും ഭീകരവല്‍ക്കരിക്കാന്‍ ശ്രമിക്കുമ്പോഴും ബന്ദികളുടെ അനുഭവം മറ്റൊന്നാണെന്നാണ് ഇത്തരം ദൃശ്യങ്ങള്‍ വിളിച്ചുപറയുന്നത്.

എലിയ കോഹന്‍, ഒമര്‍ ഷെം ടോവ്, ഒമര്‍ വെങ്കര്‍ട്ട് എന്നിവരെ മധ്യ ഗസയിലെ നുസൈറത്തിലും അവെര മെംഗിസ്റ്റു, താല്‍ ഷോഹാം എന്നിവരെ തെക്കന്‍ ഗസയിലെ റഫയിലുമാണ് ഹമാസ് ഇന്ന് റെഡ് ക്രോസിന് കൈമാറിയത്.

ബദുവിന്‍ ഇസ്രായേലിയായ ആറാമത്തെ ബന്ദി ഹിഷാം അല്‍ സയിദിനെ ചടങ്ങുകളില്ലാതെയാണ് കൈമാറിയത്. ഇതോടെ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടമായി ഇതുവരെ 25 ബന്ദികളെ ഹമാസ് കൈമാറി. ആദ്യഘട്ടമായി 33 ബന്ദികളെ കൈമാറണമെന്നാണ് വെടിനിര്‍ത്തല്‍ കരാര്‍.

മോചിപ്പിക്കപ്പെട്ട 602 തടവുകാരില്‍ 50 പേര്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്നവരും 60 പേര്‍ക്ക് ദീര്‍ഘകാല തടവ് ശിക്ഷ ലഭിച്ചവരുമാണെന്ന് ഫലസ്തീന്‍ അധികൃതര്‍ അറിയിച്ചു. ഇവരില്‍ 445 ഫലസ്തീനികളെ ഒക്ടോബര്‍ ഏഴ് ആക്രമണത്തിനു ശേഷം ഇസ്രായേല്‍ പിടികൂടിയതാണ്.