അവധി കഴിഞ്ഞു ജോലിസ്ഥലമായ ഖത്തറിലേക്ക് തിരിച്ചുപോകാനിരിക്കെ മലപ്പുറം കുറ്റിപ്പുറം സ്വദേശി വാഹനാപകടത്തില്‍ മരിച്ചു. മാനേജര്‍ അഷ്‌റഫ് എന്ന പള്ളിയാലില്‍ അഷ്‌റഫ്(60) ആണ് മരിച്ചത്. തൃത്താല പട്ടിത്തറയില്‍ വച്ചുണ്ടായ കാറപകടത്തിലാണ് മരണം.
|
മൂന്നര പതിറ്റാണ്ടിലേറെയായി ഖത്തറില്‍ പ്രവാസിയായ അഷ്‌റഫ് ആഗസ്ത് 19നാണ് നാട്ടിലെത്തിയത്. ദീര്‍ഘകാലം ഖത്തറില്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്തിരുന്ന അദ്ദേഹം നിലവില്‍ മറ്റു ചില ബിസിനസുകള്‍ നടത്തിവരികയായിരുന്നു.സൈനബയാണ് ഭാര്യ. മക്കള്‍: ഷംല, ഫെബിന, റജില.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


