23
Nov 2024
Fri
23 Nov 2024 Fri
Kuwait petroleum company

കുവൈത്ത് പെട്രോളിയം കമ്പനിയില്‍ സ്വദേശിവല്‍ക്കരണം കൂടുതല്‍ ശക്തമാക്കുന്നു. സ്വദേശിവത്കരണ നയങ്ങള്‍ക്ക് അനുസൃതമായി 2025ല്‍ എണ്ണ മേഖലയില്‍ കൂടുതല്‍ കുവൈത്തികളെ നിയമിക്കുമെന്ന് കമ്പനി അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എണ്ണ കമ്പനികളില്‍ ജോലി ചെയ്യാന്‍ അപേക്ഷിക്കുന്ന കുവൈത്തി പൗരന്മാര്‍ക്ക് പരീക്ഷാ പ്രക്രിയയില്‍ കൂടുതല്‍ മുന്‍ഗണന ലഭിക്കും. എന്നാല്‍, അടിസ്ഥാന യോഗ്യതകള്‍ ഉള്ളവര്‍ക്കു മാത്രമേ ജോലി ലഭിക്കൂ എന്നും കമ്പനി വ്യക്തമാക്കി.

ഭൂമിശാസ്ത്രം, പെട്രോളിയം എന്‍ജിനീയറിങ് ബിരുദധാരികള്‍ക്കും മെക്കാനിക്കല്‍ പവര്‍ ട്രാന്‍സ്മിഷന്‍, കെമിക്കല്‍ ഇന്‍ഡസ്ട്രീസ്, പെട്രോളിയം എക്‌സ്പ്ലോറേഷന്‍ ആന്‍ഡ് പ്രൊഡക്ഷന്‍ തുടങ്ങിയ സാങ്കേതിക മേഖലകളില്‍ രണ്ടുവര്‍ഷത്തെ ഡിപ്ലോമ കഴിഞ്ഞവര്‍ക്കും മുന്‍ഗണനയുണ്ടാകും.

ഇത്തരക്കാരായിരിക്കും അടുത്ത വര്‍ഷം ഓയില്‍ മേഖലയില്‍ നിയമിക്കപ്പെടുന്നവരില്‍ ഭൂരിപക്ഷമെന്നും കമ്പനി വ്യക്തമാക്കി.

2028ഓടെ മേഖലയില്‍ 95 ശതമാനത്തിലധികം സ്വദേശിവത്കരണം നടപ്പാക്കുകയാണ് ലക്ഷ്യം. 2024ന്റെ ആദ്യ പാദത്തോടെ കുവൈത്ത് പെട്രോളിയം കമ്പനിയില്‍ 91 ശതമാനം സ്വദേശിവത്കരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.