ഉത്തരകാശി: സിൽക്യാര തുരങ്കത്തിൽ കുടുങ്ങികിടക്കുന്ന 41 തൊഴിലാളികളെ പുറത്തെത്തിച്ചു തുടങ്ങി. 17 ദിവസം നീണ്ടുനിന്ന രക്ഷാപ്രവർത്തനങ്ങൾക്കൊടുവിലാണ് തൊഴിലാളികളെ പുറത്തെത്തിക്കുന്നത്. പുറത്തെത്തിച്ച തൊഴിലാളികളെ ആംബുലൻസിൽ ഉത്തരകാശിയിൽ ടണലിനടുത്തുള്ള ചിന്യാലിസൗറിലെ ആശുപത്രിയിലേക്കാണ് മാറ്റുന്നത്.
|
ബ്രഹ്മഖൽ-യമുനോത്രി ദേശീയപാതയിൽ സിൽക്യാരയ്ക്കും ദണ്ഡൽഗാവിനും ഇടയിൽ നിർമാണത്തിലിരുന്ന തുരങ്കം ഈ മാസം 12 ന് പുലർച്ചെ 5.30ന് തകരുകയും തൊഴിലാളികൾ ഇതിൽ കുടുങ്ങുകയുമായിരുന്നു. ഉത്തരാഖണ്ഡിലെ തീർഥാടന കേന്ദ്രങ്ങളായ ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയെ ബന്ധിപ്പിക്കുന്ന ചാർധാം റോഡ് പദ്ധതിയുടെ ഭാഗമാണു തുരങ്കം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





