16
Nov 2023
Thu
16 Nov 2023 Thu

മുംബൈ: മുംബൈ ശിവാജി പാര്‍ക്ക് മേഖലയിലെ മറൈന്‍ അക്വാ സൂവില്‍ നിന്ന് പെരുമ്പാമ്പും ഉടുമ്പും അടക്കമുള്ളവയെ മോഷ്ടാക്കള്‍ കടത്തിക്കൊണ്ടുപോയി. മൃഗശാലയുടെ നടത്തിപ്പുകാര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മറൈന്‍ അക്വാ സൂവിന്റെ നടത്തിപ്പുകാരിലൊരാളായ പ്രത്വിരാജ് പവാര്‍ ഒക്ടോബര്‍ 31ന് സൂവില്‍ എത്തിയപ്പോഴാണ് ഇവയെ കാണാതായതായി അറിയുന്നത്. തിരച്ചില്‍ ഫലം കാണാതെ വന്നതോടെയാണ് ഇദ്ദേഹം പരാതിയുമായി പൊലീസില്‍ സമീപിച്ചത്.

← Back

Thank you for your response. ✨

← Back

Thank you for your response. ✨


മൂന്നുലക്ഷം രൂപ വിലമതിക്കുന്ന വിവിധ ഇനത്തില്‍പെട്ട ആറു പെരുമ്പാമ്പുകള്‍, രണ്ടു ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഉടുമ്പുകള്‍, ഇഗ്വാന മുതലായവയാണ് മോഷണം പോയത്. പരിസ്ഥിതി പരിശീലന, പഠന കേന്ദ്രമാണ് മറൈന്‍ അക്വ സൂ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക