14
Jul 2024
Wed
14 Jul 2024 Wed
latest news 17 കൊല്ലം സുധിയുടെ മണമുള്ള പെര്‍ഫ്യൂം; നടി ലക്ഷ്മി നക്ഷത്ര ചെയ്തത് ശരിയോ?

കൊല്ലം സുധിയുടെ മണമുള്ള പെര്‍ഫ്യൂം; നടി ലക്ഷ്മി നക്ഷത്ര ചെയ്തത് ശരിയോ?

whatsapp കൊല്ലം സുധിയുടെ മണമുള്ള പെര്‍ഫ്യൂം; നടി ലക്ഷ്മി നക്ഷത്ര ചെയ്തത് ശരിയോ?
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലയാളി പ്രേഷകരുടെ പ്രിയ കലാക്കാരനായിരുന്നു അടുത്തിടെ വാഹനാപകടത്തില്‍ മരിച്ച നടന്‍ കൊല്ലം സുധി. ഇപ്പോള്‍ ഇതാ കൊല്ലം സുധിയുടെ ഭാര്യ രേണുവിന്റെ ആഗ്രഹ പ്രകാരം സുധിയുടെ മണം പെര്‍ഫ്യൂം ആക്കി വാങ്ങി വിവാദത്തിലായിരിക്കുകയാണ് നടിയും അവതാരികയുമായ ലക്ഷ്മി നക്ഷത്ര. രേണുവിന്റെ മനസ്സില്‍ ഒരുപാട് നാളുകളായി കൊണ്ട് നടക്കുന്ന ആഗ്രഹമായിരുന്നു സുധിയുടെ സുഹൃത്തും, അവതാരികയുമായ ലക്ഷ്മി നക്ഷത്ര സാധിച്ചു കൊടുത്തത്. അപകട സമയത്ത് സുധി ധരിച്ചിരുന്ന വസ്ത്രം രേണു സൂക്ഷിച്ചു വെച്ചിരുന്നു.

latest news 18 കൊല്ലം സുധിയുടെ മണമുള്ള പെര്‍ഫ്യൂം; നടി ലക്ഷ്മി നക്ഷത്ര ചെയ്തത് ശരിയോ?

പെര്‍ഫ്യൂം ഉണ്ടാക്കുന്ന കാഴ്ചകള്‍ എല്ലാം ലഷ്മി നക്ഷത്ര തന്റെ യൂട്യൂബ് ചാനല്‍ വഴി പങ്കുവെച്ചിട്ടുണ്ട്. മരിച്ചവരുടെ മണം അവരുടെ വസ്ത്രത്തിലുണ്ടാവുമെന്ന് മനസ്സിലാക്കി അത് പെര്‍ഫ്യൂം ആക്കി മാറ്റുന്ന ടീം ഉണ്ടെന്നും തന്റെ ഭര്‍ത്താവിന്റെ മണം തന്റെ ജീവിത കാലം മുഴുവന്‍ കൂടെ ഉണ്ടാകണമെന്ന ആഗ്രഹം ലക്ഷ്മിയോട് ചോദിച്ചത്. തുടര്‍ന്ന് ദുബായ് മലയാളിയായ് യൂസഫാണ് ഈ മണം പെര്‍ഫ്യൂം ആക്കി മാറ്റിയത്. സുധി ചേട്ടന്റെ മണം അതുപോലെ ഉണ്ടെന്നാണ് ലക്ഷ്മി പറയുന്നത്.

latest news 19 കൊല്ലം സുധിയുടെ മണമുള്ള പെര്‍ഫ്യൂം; നടി ലക്ഷ്മി നക്ഷത്ര ചെയ്തത് ശരിയോ?

ഇങ്ങനെയൊരു ആവശ്യം രേണു പറഞ്ഞപ്പോള്‍ പലരും പറഞ്ഞ ഒരു പേരാണ് യൂസഫ്. എന്തിന് ഈ വീഡിയോ ആക്കി നാട്ടുക്കാരെ കാണിക്കണം, ഇതൊക്കെ ചെയ്ത രഹസ്യമായി രേണുവിനെ കാണിച്ചാല്‍ പോരെ തുടങ്ങിയ ചോദ്യം ചോദിക്കുന്നവരോട് ലക്ഷമിയ്ക്ക് പറയാന്‍ ഉള്ളത് നിങ്ങള്‍ പറയുന്ന ആളുടെ അടുത്ത് ഞാന്‍ എത്തി എന്ന് പറയാന്‍ കൂടിയാണ് ഈയൊരു വീഡിയോ. അതുമാത്രമല്ല ഇതുപോലെ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു പ്രചോദനം ആയിക്കോട്ടെ എന്നാണ് ലക്ഷ്മി പറയുന്നത്.

latest news 20 കൊല്ലം സുധിയുടെ മണമുള്ള പെര്‍ഫ്യൂം; നടി ലക്ഷ്മി നക്ഷത്ര ചെയ്തത് ശരിയോ?

തൊട്ട് പിന്നാലെ ലക്ഷ്മി നക്ഷത്രയ്ക്ക് നന്ദി പറഞ്ഞ് രേണുവും എത്തി.
‘ചിന്നു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഒരുപാട് നന്ദി. സുധി ചേട്ടന്റെ മണം പെര്‍ഫ്യൂം ആക്കി ഉണ്ടാക്കിയതിന് യൂസഫിക്കയ്ക്ക് നന്ദി’ എന്നായിരുന്നു രേണു പറഞ്ഞത്. എന്നാല്‍ അതേസമയം ലക്ഷമിയുടെ വീഡിയോയുടെ പിന്നാലെ നിരവധി പേര്‍വിമര്‍ശനവുമായി എത്തിയിരുന്നു. എന്നാല്‍ അത്തരം വിമര്‍ശനങ്ങള്‍ ലഷ്മി നക്ഷത്ര വളരെ മനോഹരമായിട്ടാണ് കൈകാര്യം ചെയ്തത്.

latest news 21 കൊല്ലം സുധിയുടെ മണമുള്ള പെര്‍ഫ്യൂം; നടി ലക്ഷ്മി നക്ഷത്ര ചെയ്തത് ശരിയോ?

കഴിഞ്ഞദിവസം ലക്ഷ്മി തന്റെ യുട്യൂബില്‍ പങ്കുവച്ച ഈ വീഡിയോ ഇതുവരെ ഒരു ദശലക്ഷത്തിലധികം പേരാണ് കണ്ടത്. നാല്‍പത്തിനായിരത്തിനടുത്ത് ലൈക്കുകളും ലഭിച്ചു. ‘പ്രിയപ്പെട്ട സുധി ചേട്ടന്റെ മണം പെര്‍ഫ്യൂം ആക്കി’ എന്ന ക്യാപ്ഷനോടുകൂടിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Lakshmi Nakshatra turns last scent of late Kollam Sudhi into perfume

\