ന്യൂഡല്‍ഹി: പ്രധാനപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ തസ്തികകളിലേക്ക് ലാറ്ററല്‍ എന്‍ട്രി വഴി റിക്രൂട്ട് ചെയ്യാനുള്ള നീക്കം കേന്ദ്ര സര്‍ക്കാരിന്റെ ഗൂഡ പദ്ധതിയെന്ന് രാഹുല്‍ ഗാന്ധി.(Lateral Entry in Central Government Jobs; Rahul Gandhi criticize ) ഐഎഎസ് തസ്തികകളിലേക്ക് ആര്‍എസ്എസ് നോമിനികളെ തിരുകിക്കയറ്റാനുള്ള പ്രക്രിയയാണിതെന്നു രാഹുല്‍ കുറ്റപ്പെടുത്തി.
|
യുപിഎസ്സി വഴി ഉദ്യോഗസ്ഥര്‍ നിയമിതരാകേണ്ട ജോയിന്റ് സെക്രട്ടറിമാരുടെയും ഡയറക്ടര്‍മാരുടെയും ഡെപ്യൂട്ടി സെക്രട്ടറിമാരുടെയും സ്ഥാനങ്ങളിലേക്കാണ് ലാറ്ററല്‍ എന്‍ട്രി വഴി നിയമനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ നടപടിക്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.
ബംഗളൂരു സ്‌ഫോടനം; വിദ്വേഷ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് മാപ്പ് പറയണമെന്ന് ഹൈക്കോടതി
”യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷനു പകരം ‘രാഷ്ട്രീയ സ്വയംസേവക് സംഘ’ത്തിലൂടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്തുകൊണ്ട് നരേന്ദ്രമോദി ഭരണഘടനയെ ആക്രമിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലെ സുപ്രധാന തസ്തികകളില്‍ ലാറ്ററല്‍ എന്‍ട്രി വഴി നിയമനം നടത്തി എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളുടെ സംവരണം പരസ്യമായി തട്ടിയെടുക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
ഐഎഎസ് ഉദ്യോഗസ്ഥര്‍ നിയമിതരാകേണ്ട തസ്തികകളില്‍ ഇത്തരത്തില്‍ കരാര്‍ നിയമനം നടക്കുന്നത് യുപിഎസ്സിക്ക് തയ്യാറെടുക്കുന്ന കഴിവുള്ള യുവാക്കളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കലാണ്. പ്രത്യക്ഷത്തില്‍, കോര്‍പ്പറേറ്റുകള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ തലപ്പത്ത് വരുന്നുവെന്നും രാഹുല്‍ ആരോപിച്ചു.
ചില കോര്‍പ്പറേറ്റുകളുടെ പ്രതിനിധികള്‍ പ്രധാന സര്‍ക്കാര്‍ സ്ഥാനങ്ങള്‍ കൈവശം വച്ചുകൊണ്ട് എന്തുചെയ്യുമെന്നതിന്റെ പ്രധാന ഉദാഹരണമാണ് സെബി, അവിടെ ആദ്യമായി സ്വകാര്യമേഖലയില്‍ നിന്നുള്ള ഒരാളെ ചെയര്‍പേഴ്സണാക്കിയെന്നും രാഹുല്‍ വിമര്‍ശിച്ചു. ഇത് തീര്‍ത്തും ഐഎഎസ് മേഖലയുടെ സ്വകാര്യവത്ക്കരണമാണെന്നും രാഹുല്‍ വിമര്‍ശിച്ചു.





