കോഴിക്കോട്: മുഖ്യമന്ത്രിയെ കടന്നാക്രമിച്ച ഇടതുപക്ഷ എംഎല്‍എ പി വി അന്‍വറിനെ തള്ളി എല്‍ഡിഎഫ്.(LDF rejected PV Anwar; Conspiracy behind the allegations) അന്‍വര്‍ പാര്‍ട്ടിക്കെതിരെ ആരോപണമുയര്‍ത്തുന്നത് ഏതോ കേന്ദ്രങ്ങളില്‍ നടത്തിയ ഗുഢാലോചനയുടെ ഫലമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
|
ആരോപണങ്ങളില്‍ എംഎല്‍എ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പരിശോധന നടക്കുകയാണ്. അതിനിടെ പരസ്യപ്രസ്താവന നടത്തിയത് ഉചിതമല്ലെന്ന് ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
‘അന്‍വറിന്റെ ഉദ്ദേശം എന്താണെന്ന് വ്യക്തമാണ്. മുന്നണിയുടെ ഭാഗമായി നില്‍ക്കുന്ന എംഎല്‍എ ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ല. അന്‍വര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പരിശോധന നടക്കുകയാണ്. പാര്‍ട്ടിക്ക് പുറത്തുള്ളവരും പാര്‍ട്ടിക്ക് പരാതികള്‍ അയക്കാറുണ്ട്. ഇതിനെല്ലാം നീതിപൂര്‍വ്വമായ നിലപാടാണ് സ്വീകരിക്കാറ്. പാര്‍ട്ടി നിലപാട് വ്യക്തമാക്കുന്നതിന് മുമ്പ് കടന്നാക്രമണം നടത്തിയത് ഏതോ കേന്ദ്രങ്ങളില്‍ നടത്തിയ ആലോചനയിലാണ്. വ്യാപകമായ പ്രചാര വേല യുഡിഎഫും ബിജെപിയും മുന്നണിയുടെ ശത്രുക്കളും നടത്തിയിട്ടുണ്ട്’- ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
ALSO READ: കുട്ടികള്‍ക്കു നേരെ ചീറിയടുത്ത് രാജവെമ്പാല; രക്ഷകനായി വളര്‍ത്തു നായ (Video)
സര്‍ക്കാരിന്റെയും മുന്നണിയുടെയും തലവനാണ് മുഖ്യമന്ത്രി. അദ്ദേഹത്തെ കടന്നാക്രമിക്കുകയെന്നത് നേതൃത്വത്തെ തകര്‍ക്കുകയെന്ന നിലപാടിന്റെ ഭാഗമാണ്. മുന്‍പും അദ്ദേഹത്തെ ഒറ്റതിരിഞ്ഞ് ആക്രമിച്ചിട്ടുണ്ട്. എന്നാല്‍ എല്‍ഡിഎഫിന് തുടര്‍ഭരണം കിട്ടിയത് മുഖ്യമന്ത്രിക്കുള്ള അംഗീകാരം കൂടിയാണ്. അദ്ദേഹത്തെ തകര്‍ക്കാനുള്ള ശ്രമം ജനം തിരിച്ചറിയും. അന്‍വറിന്റെ ആരോപണം മുഖ്യമന്ത്രിയുടെ വിശ്വാസ്യതയെ ബാധിക്കില്ല. പാര്‍ട്ടി അണികള്‍ അങ്ങനെ ചിന്തിക്കുന്നുവെന്ന വ്യഖ്യാനം അടിസ്ഥാനരഹിതമാണ്. പാര്‍ട്ടി അണികളുടെ പ്രാതിനിധ്യം അന്‍വറിനില്ല. തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം പാര്‍ട്ടി അണികള്‍ അംഗീകരിക്കില്ല. അന്‍വറിന്റെ നിലപാട് പരിശോധിക്കും. എന്നാല്‍, ആരോപണം ഉന്നയിക്കുന്ന രീതി ശരിയല്ല. ആരോപണം നൂറ് ശതമാനം ശരിയാവണമെന്നില്ല. പരിശോധന നടക്കുകയാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ആവര്‍ത്തിച്ചു.
അന്‍വറിനെതിരെ നിയമനടപടിക്കുള്ള സാധ്യത ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും അദ്ദേഹം ചോദ്യത്തോടുള്ള മറുപടിയായി പറഞ്ഞു. രാഷ്ടീയ ഗൂഢാലോചന നടത്തിയോയെന്ന് പരിശോധിക്കും. അന്‍വറിന് കോണ്‍ഗ്രസ് കള്‍ച്ചറാണ്. എല്‍ഡിഎഫിന്റെ നിലപാടിനൊപ്പം നില്‍ക്കാന്‍ തയ്യാറായപ്പോള്‍ പിന്തുണയും നല്‍കിയിട്ടുണ്ട്. കോടിയേരിയുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട ആരോപണം തെറ്റാണ്. പാര്‍ട്ടിയുമായി ആലോചിച്ചാണ് അന്ന് കാര്യങ്ങള്‍ ചെയ്തത്. ഇതൊക്കെ പറയാന്‍ അന്‍വറിന്റെ ആധികാരികത എന്താണെന്നും ടി പി രാമകൃഷ്ണന്‍ ചോദിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





