02
Jan 2024
Mon
02 Jan 2024 Mon

കാമുകിക്കുവേണ്ടി കാമുകിയായി ആൾമാറാട്ടം നടത്തി മൽസരപരീക്ഷയ്ക്കെത്തിയ യുവാവ് പിടിയിലായി. പഞ്ചാബിലെ ഫരീദ്കോട്ടിലാണ് സംഭവം. അംബ്രേസ് സിങ് എന്നയാളാണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബാബാ ഫരീദ് ഹെൽത്ത് യൂനിവേഴ്സിറ്റിയിലെ മൾട്ടി പർപസ് ഹെൽത്ത് വർക്കർ തസ്തികയിലേക്കുള്ള പരീക്ഷ കാമുകി പരംജിത് കൗറിനു വേണ്ടി എഴുതാൻ കോട്കപുരയിലെ ഡിഎവി പബ്ലിക് സ്കൂളിൽ ജനുവരി 7നാണ് ഇയാളെത്തി കുടുങ്ങിയത്. സ്ത്രീവേഷം കെട്ടിയ ഫോട്ടോ ഉപയോ​ഗിച്ച് കാമുകി പരംജിത് കൗറിന്റെ വോട്ടർഐഡിയിലും ആധാർ കാർഡിലും ഇയാൾ കൃത്രിമം നടത്തിയിരുന്നു.

പരീക്ഷാഹാളിൽ നടത്തിയ ബയോമെട്രിക് പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. വിരലടയാളം പൊരുത്തപ്പെടാതെ വന്നതോടെ സംശയം തോന്നിയ അധികൃതർ നടത്തിയ വിശദ പരിശോധനയിലാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കാമുകിക്കു വേണ്ടിയാണ് ആൾമാറാട്ടം നടത്തിയെന്നു വെളിപ്പെടുത്തിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക