വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് യുവതിയുടെ മുഖത്ത് കാമുകന്‍ ആസിഡൊഴിച്ചു. ഉത്തര്‍പ്രദേശിലെ മൗ ജില്ലയിലാണ് സംഭവം. 25കാരിക്കു നേരെയാണ് ആസിഡാക്രമണം. നീ എന്റേതല്ലെങ്കില്‍ വേറെ ആരുടേതും ആവണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു ബൈക്കിലെത്തിയ യുവാവ് യുവതിയുടെ മുഖത്തേക്ക് ആസിഡെറിഞ്ഞത്. യുവതിയുടെ മുഖവും തോളും കഴുത്തുമടക്കമുള്ള ശരീരഭാഗങ്ങള്‍ ഗുരുതരമായി പൊള്ളി.
|
യുവതിയുമായി പ്രണയത്തിലായിരുന്ന രാം ജനം സിങ് പട്ടേലാണ് വിവാഹത്തലേക്ക് കാമുകിയെ ആക്രമിച്ചത്. യുവതി പ്രണയത്തില്‍ നിന്ന് പിന്‍മാറിയ ശേഷം മറ്റൊരാളെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നീക്കത്തെ രാം ജനം സിങ് പട്ടേല്‍ എതിര്‍ത്തെങ്കിലും ഫലംകണ്ടില്ല.
വ്യാഴാഴ്ച ബാങ്കില്‍ പോയി 20000 രൂപ പിന്‍വലിച്ച ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു യുവതിക്കു നേരെ ആക്രമണമുണ്ടായത്. മെയ് 27നായിരുന്നു യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ആദ്യം അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ നില ഗുരുതരമായതിനാല്‍ ഇവരെ പിന്നീട് അസംഗഡിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. യുവതിയുടെ ശരീരത്തില്‍ 60 ശതമാനം പൊള്ളലേറ്റിരുന്നു.
ALSO READ: കോളയെന്നു കരുതി ആസിഡ് കുടിച്ചു; അഞ്ചുവയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





