28
Mar 2024
Tue
28 Mar 2024 Tue
oman rain

മസ്‌കത്ത്: ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിന്റെ ഭാഗമായി ഒമാനില്‍ രണ്ട് ദിവസം ഒമാനില്‍ രണ്ട് ദിവസം കനത്ത മഴയ്ക്ക് സാധ്യത. ഇന്നും നാളെയും രാജ്യത്തെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. (Low pressure: chance fro heavy rain in oman )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വ, ബുധന്‍ ദിവസങ്ങളഇല്‍ അല്‍ഹജര്‍ പര്‍വ്വത നിരകളിലും ദോഫാര്‍, ശര്‍ഖിയ, അല്‍വസ്ത ഗവര്‍ണറേറ്റുകളിലുമായിരിക്കും മഴ ലഭിക്കുക. വിവിധ പ്രദേശങ്ങളില്‍ 10 മുതല്‍ 40 മി.മീറ്റര്‍ വരെ മഴ ലഭിച്ചേക്കും. പല ഭാഗങ്ങളിലും കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യബന്ധനത്തിന് പോകുന്നവരും സഞ്ചാരികളും ജാഗ്രത പാലിക്കണം.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക