30
Apr 2025
Wed
30 Apr 2025 Wed
M C Qamaruddin and Pookkoya Thangal arrested by ED

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ് കേസില്‍ മുന്‍ എംഎല്‍എ എം സി ഖമറുദ്ദീനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഫാഷന്‍ ഗോള്‍ഡ് ചെയര്‍മാന്‍ പൂക്കോയ തങ്ങളും അറസ്റ്റിലായിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിനായി ഇരുവരെയും കസ്റ്റഡിയില്‍ വിട്ടു.രണ്ടുദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ 168 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം തുടങ്ങിത്. പൊതുജനങ്ങളില്‍നിന്നു നിക്ഷേപം സ്വീകരിക്കാന്‍ ഫാഷന്‍ ഗോള്‍ഡിന് അധികാരമില്ലെന്ന് ഇഡി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഓഹരിയായും വായ്പയായും സ്വീകരിച്ച പണമെടുത്ത് പ്രതികള്‍ സ്വന്തം പേരില്‍ സ്വത്തുക്കള്‍ വാങ്ങുകയും പിന്നീട് അവ വില്‍ക്കുകയോ കൈമാര്‌റം ചെയ്യുകയോ ചെയ്‌തെന്നും ഇഡി കണ്ടെത്തിയിരുന്നു.

ALSO READ: മുന്‍ ലീഗ് എംഎല്‍എ എം സി ഖമറുദ്ദീന്റെ സ്വത്ത് കണ്ട് കെട്ടി; ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പില്‍ കടുത്ത നടപടിയുമായി ഇഡി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക