കോഴിക്കോട്: ശമ്പള കുടിശ്ശിക ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മാനേജ്മെന്റിനെതിരെ മാധ്യമം ജീവനക്കാർ അനിശ്ചിതകാല സമരം ആരംഭിച്ചു.സി ഐ ടി യു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരിം ഉദ്ഘാടനം ചെയ്തു.കോഴിക്കോട് വെള്ളിമാടുകുന്നിലെ മാധ്യമം ഹെഡ്ഓഫിസിന് മുന്നിലാണ് സമരം.
|
ശമ്പളം നൽകാതെ ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്ന മാനേജ്മെന്റ് നിലപാട് അവസാനിപ്പിക്കണമെന്നാണ് സംയുക്ത സമരസമിതിയുടെ പ്രധാന ആവശ്യം. ശമ്പള കുടിശ്ശിക ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നേരത്തെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നെങ്കിലും പരിഹാരം ഉണ്ടായില്ലെന്നാണ് ജീവനക്കാരുടെ സംഘടനകൾ കുറ്റപ്പെടുത്തി.
ഏഴുമാസത്തെ ശമ്പള കുടിശ്ശികയിൽ രണ്ട് മാസത്തെ ശമ്പളം ഓണത്തിന് മുമ്പ് വിതരണം ചെയ്യണമെന്ന് തൊഴിൽ മന്ത്രി നിർദേശിച്ചിരുന്നുവെന്നും എന്നാൽ മാനേജ്മെന്റ് ഇത് അംഗീകരിച്ചില്ലെന്നും സമരസമിതി ആരോപിച്ചു. ഇതേ തുടർന്നാണ് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങിയത്.
മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ നിരാഹാര സമരം, പണിമുടക്ക് ഉൾപ്പെടെയുള്ള കൂടുതൽ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും സമരസമിതി നേതാക്കൾ അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




