12കാരിയെ പീഡിപ്പിച്ച കേസില്‍ മദ്‌റസ അധ്യാപകന് 14 വര്‍ഷം തടവും 40,000 രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ 1 വര്‍ഷവും 3 മാസവും അധിക തടവ് അനുഭവിക്കണം. കിദൂര്‍ സ്വദേശി അബ്ദുല്‍ ഹമീദിനെ(46)യാണ് ഹോസ്ദുര്‍ഗ് പോക്‌സോ കോടതി ജഡ്ജ് സുരേഷ് പി എം ആണ് ശിക്ഷ വിധിച്ചത്.
|
2023 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം. 12 കാരിയെ മദ്‌റസയില്‍ വച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. നവംബര്‍ മാസം ആദ്യം മുതല്‍ പല ദിവസങ്ങളില്‍ മദ്‌റസ ക്ലാസ് മുറിയില്‍ വച്ച് ക്ലാസ് എടുക്കുന്നതിനിടെ പ്രതി ഗൗരവതരമായ ലൈംഗിക അതിക്രമം നടത്തി എന്നാണ് കേസ്.
കുമ്പള പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന അനീഷ് വി കെ ആണ്. പ്രോസിക്യൂഷന് വേണ്ടി ഹോസ്ദുര്‍ഗ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ ഗംഗാധരന്‍ എ ഹാജരായി.
ALSO READ: പ്രിയങ്ക ഗാന്ധിയുടെ മകന്‍ വിവാഹിതനാവുന്നു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





