മുംബൈ: മഹാരാഷ്ട്രയിലെ അകോലയില്‍ ഉണ്ടായ വര്‍ഗീയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അകോലയിലെ ഓള്‍ഡ് സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്നലെ വൈകീട്ടാണ് രണ്ടു ഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. അക്രമാസക്തരായ ജനക്കൂട്ടം നിരവധി വാഹനങ്ങളും കടകളും തീവെച്ചു നശിപ്പിച്ചു.
|
ചേരി തിരിഞ്ഞുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒരു മതനേതാവുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാമില്‍ ഇട്ട ഒരു പോസ്റ്റാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പ്രതിഷേധം സാമുദായിക സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു.
ഇതേത്തുടര്‍ന്ന് രണ്ടു ഗ്രൂപ്പിലെ അംഗങ്ങള്‍ തമ്മില്‍ പരസ്പരം കല്ലെറിയുകയും തെരുവില്‍ ഏറ്റുമുട്ടുകയുമായിരുന്നു. സംഘര്‍ഷം രൂക്ഷമായതോടെ പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ജില്ലാഭരണകൂടം അറിയിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





