08
Oct 2023
Sun
08 Oct 2023 Sun

എല്ലാവരും കണ്ണടച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ ഹാളിന്റെ മധ്യഭാഗത്ത് പൊട്ടിത്തെറി; പിന്നാലെ ഇടത്തും വലത്തും സ്‌ഫോടനം, ആളുകള്‍ ചിതറിയോടി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: കളമശ്ശേരിയിലെ സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖല സമ്മേളനത്തിനിടെ പൊട്ടിത്തെറിയുണ്ടായത് മൂന്നുതവണ. രാവിലെ പ്രാര്‍ഥന കഴിഞ്ഞയുടനെയാണ് ഹാളില്‍ ആദ്യ സ്‌ഫോടനമുണ്ടായതെന്നും പിന്നാലെ രണ്ടുതവണ കൂടി പൊട്ടിത്തെറിയുണ്ടായെന്നും സഭയുടെ പ്രാദേശിക വക്താവ് ടി.എ.ശ്രീകുമാര്‍ പറഞ്ഞു.

”രാവിലെ 9.30നാണ് ഇന്നത്തെ പരിപാടി ആരംഭിച്ചത്. 9.40നായിരുന്നു പ്രാര്‍ഥന. പ്രാര്‍ഥന തീര്‍ന്നയുടന്‍ ഹാളിന്റെ മധ്യഭാഗത്തായി സ്‌ഫോടനം നടന്നു. ആ സമയം എല്ലാവരും ഹാളില്‍ നില്‍ക്കുകയായിരുന്നു. തുടര്‍ച്ചയായി മൂന്നുതവണയാണ് സ്‌ഫോടനമുണ്ടായത്. ആദ്യ സ്‌ഫോടനത്തിന് ശേഷം ഹാളിന്റെ ഇടതുഭാഗത്തും വലതുഭാഗത്തും സ്‌ഫോടനമുണ്ടായി. ദേഹമാസകലം പൊളളലേറ്റ ഒരാള്‍ തല്‍ക്ഷണം മരിച്ചു. ഹാളിലുണ്ടായിരുന്ന പലര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. ഒട്ടേറെപേര്‍ ആശുപത്രിയിലാണ്’, അദ്ദേഹം വിശദീകരിച്ചു.

സ്‌ഫോടനത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. ഗ്യാസോ അങ്ങനെ എന്തെങ്കിലും വസ്തുക്കളോ അവിടെയുണ്ടായിരുന്നില്ല. ആകെ രണ്ട് ടി.വി.കള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതില്‍നിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായാല്‍ പോലും ഇങ്ങനെ സ്‌ഫോടനമുണ്ടാകില്ലെന്നും നിലവില്‍ സംഭവസ്ഥലം പോലീസ് സീല്‍ ചെയ്തിരിക്കുകയാണെന്നും ശ്രീകുമാര്‍ പറഞ്ഞു.

പ്രാര്‍ത്ഥനയ്ക്കായി എല്ലാവരും കണ്ണടച്ചു നില്‍ക്കുകയായിരുന്നുവെന്നും പെട്ടെന്നാണ് പൊട്ടിത്തെറി ഉണ്ടായതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. സ്റ്റേജിന്റെ മധ്യഭാഗത്താണ് പൊട്ടിത്തെറിയുണ്ടായത്. തൊട്ടുപിന്നാലെ ഇടത് ഭാഗത്ത് നിന്നും വലതുഭാഗത്ത് നിന്നും ഓരോ സ്‌ഫോടനം കൂടിയുണ്ടായി’ ദൃക്‌സാക്ഷികള്‍ പറയുന്നു.

മൂന്ന് ദിവസത്തെ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ സമാപിക്കാനിരിക്കെയായിരുന്നു പൊട്ടിത്തെറി. രാവിലെ 9.30ഓടെ എല്ലാവരും പ്രാര്‍ഥനയ്ക്കായി ഹാളിലെത്തിയിരുന്നു. കണ്ണടച്ച് നില്‍ക്കെ ഹാളിന്റെ നടുവില്‍ ഉഗ്ര ശബ്ദത്തോടെ ആദ്യ സ്‌ഫോടനം നടന്നു. പിന്നാലെ രണ്ട് സ്‌ഫോടനങ്ങള്‍ കൂടി. ഇതോടെ ഹാളിലുണ്ടായിരുന്നവര്‍ പരിഭ്രാന്തരായി ചിതറിയോടി. 2300ലേറെ പേര്‍ സംഭവസ്ഥലത്തുണ്ടായിരുന്നതായാണ് വിവരം. സാമ്ര കണ്‍വെന്‍ഷനില്‍ വെച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്.

പൊട്ടിത്തെറിച്ച് മുകളിലോട്ട് പോയി താഴേക്ക് വരുന്നതാണ് ആദ്യം കണ്ടത്. ശബ്ദം കേട്ടപ്പോള്‍ തന്നെ ആളുകളൊക്കെ ഞെട്ടി. എല്ലാവരും ചിതറി ഓടി. ഒരു സ്ത്രീയുടെ ചൂരിദാറില്‍ തീപിടിച്ചു. ചിതറി ഓടുന്നതിനിടയില്‍ ദേഹത്ത് തീപിടിച്ചു. തിരക്കിനിടയില്‍ പലരും പെട്ടു’ ദൃക്‌സാക്ഷി പറയുന്നു. പരിക്കേറ്റവര്‍ക്കെല്ലാം സാരമായി പൊള്ളലേറ്റിട്ടുണ്ട്‌പൊട്ടിത്തെറിക്കുന്ന യാതൊരു വസ്തുവും സ്ഥലത്തുണ്ടാിയിരുന്നില്ലെന്നും എല്ലാവരും വളരെ സുരക്ഷയോടെയാണ് ഹാളില്‍ പ്രവേശിച്ചതെന്നും പരിപാടിയില്‍ പങ്കെടുത്തവര്‍ പറയുന്നു.

‘ഒരു സ്ഥലത്ത് പൊട്ടിത്തെറിച്ച് തൊട്ടു പിന്നാലെ മറ്റു സ്ഥലങ്ങളിലും പൊട്ടിത്തെറി ഉണ്ടായി. തിരിഞ്ഞു നോക്കിയപ്പോള്‍ ആകെ തീ പടര്‍ന്നിരിക്കുകയായിരുന്നു. തൊട്ടു ചേര്‍ന്നിരിക്കുന്ന രണ്ടുപേരുടെ ശരീരത്തില്‍ തീപര്‍ടന്ന് നിലത്ത് കിടന്നുരുളുന്നതാണ് കണ്ടത്. തിക്കിലും തിരക്കിലും പെട്ട് പലരുടേുയും ഫോണുകളൊക്കെ നഷ്ടപ്പെട്ടു ദൃക്‌സാക്ഷികള്‍ പറയുന്നു.

ഇന്നു രാവിലെ ഒമ്പതരയോടെ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്രാ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ഒരു സ്ത്രീ മരിച്ചിരുന്നു. നിരവധിപ്പേര്‍ക്കു പരുക്കേറ്റു. നിരവധി ആളുകള്‍ ഹാളിലുണ്ടായിരുന്നുവെന്നാണു വിവരം. 23 പേര്‍ക്ക് പരുക്കേറ്റുവെന്നാണു പ്രാഥമിക നിഗമനം. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക