
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ആസ്‌ത്രേലിയയിലെ രണ്ടാമത്തെ ഷോറൂം മെല്‍ബണില്‍ തുറന്നു. ബോളിവുഡ് താരം അനില്‍ കപൂര്‍ ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്വര്‍ണം, ഡയമണ്ട്, അമൂല്യമായ രത്‌നങ്ങള്‍ എന്നിവയില്‍ തീര്‍ത്ത ഇരുപതിനായിരത്തിലധികം ഡിസൈനുകള്‍ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. വിവാഹ ആവശ്യങ്ങള്‍ക്കായി എക്‌സ്‌ക്ലുസീവ് ബ്രൈഡല്‍ കലക്ഷനും ഉപഭോക്താക്കളുടെ ഇഷ്ടാനുസൃതമായി ആഭരണങ്ങള്‍ കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യവും ഷോറൂമിലുണ്ട്.
![]() |
|
മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ കെ പി അബ്ദുല്‍ സലാം, മലബാര്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് എംഡി ഷംലാല്‍ അഹമ്മദ്, സീനിയര്‍ ഡയറക്ടര്‍ മായന്‍കുട്ടി സി, മലബാര്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ നിഷാകെ എ കെ, മലബാര്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കെ പി വീരാന്‍കുട്ടി, മാനുഫാക്ചറിങ് ഹെഡ് ഫൈസല്‍ എ കെ, ഫിനാന്‍സ് ആന്‍ഡ് അഡ്മിന്‍ ഡയറക്ടര്‍ അമീര്‍ സിഎംസി, മലബാര്‍ ഗ്രൂപ്പ് ചീഫ് ഡിജിറ്റല്‍ ഓഫിസര്‍ ഷാജി കക്കോടി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ALSO READ:ഐപിഎസ് ഉദ്യോഗസ്ഥന്‍ സ്വയം വെടിയുതിര്‍ത്തു മരിച്ചു