16
Oct 2024
Fri
16 Oct 2024 Fri
Malabar group launches hunger free world project in Shatabdi hospital

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ഫ്രീ വേള്‍ഡ് പദ്ധതിയുടെ ഭാഗമായി മുംബൈ കാന്തിവാലി ശതാബ്ദി ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണവിതരണം തുടങ്ങി. കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി 500 ഭക്ഷണപൊതികള്‍ ദിവസവും ആശുപത്രിയില്‍ വിതരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചടങ്ങില്‍ യോഗേഷ് സാഗര്‍ എംഎല്‍എ, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് വെസ്റ്റ് സോണ്‍ റീജ്യനല്‍ ഹെഡ് ഫന്‍സീം അഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.
മഹാരാഷ്ട്രയില്‍ മാത്രം വിവിധ ഭാഗങ്ങളിലായി മലബാര്‍ ഗ്രൂപ്പിന്റെ കീഴില്‍ 6300 ഭക്ഷണപ്പൊതികള്‍ ദിനേന വിതരണം ചെയ്യുന്നുണ്ട്. ശതാബ്ദി ആശുപത്രിയിലെ 500 പൊതികള്‍ കൂടി ആയതോടെ ഇത് 6800 ആയി ഉയര്‍ന്നു.

വിശപ്പ് രഹിത ലോകമെന്ന ലക്ഷ്യവുമായാണ് മലബാര്‍ഗ്രൂപ്പ് ഇത്തരമൊരു പദ്ധതി തുടങ്ങിയത്. നിലവില്‍ അറുപതിനായിരത്തിലേറെ ഭക്ഷണപ്പൊതികളാണ് മലബാര്‍ ഗ്രൂപ്പ് ഇന്ത്യയിലും സാമ്പിയയിലുമായി നല്‍കിവരുന്നത്. ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിലായി അമ്പതിനായിരം ഭക്ഷണപ്പൊതികളും സാമ്പിയയില്‍ 10000 പൊതികളുമാണ് നല്‍കുന്നത്. സാമ്പിയയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലാണ് ഭക്ഷണവിതരണം നടത്തുന്നത്.

അതേസമയം ഇതേപദ്ധതിയുടെ കീഴില്‍ തന്നെ തെരുവുകുട്ടികളെ സ്‌കൂളുകളിലെത്തിക്കുന്നതിനായി 247 മൈക്രോ ലേണിങ് സെന്ററുകളും നടത്തിവരുന്നുണ്ട്. 11000ത്തിലേറെ കുട്ടികളാണ് ഇവിടെ പ്രാഥമിക വിദ്യാഭ്യാസം നേടിവരുന്നത്. ഇവര്‍ക്ക് പോഷകാഹാരം അടക്കമുള്ളവയും കേന്ദ്രങ്ങളില്‍ നല്‍കുന്നുണ്ട്.