13
Jul 2024
Fri
13 Jul 2024 Fri
MALAYALI DEATH IN OMAN ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി മരിച്ചു (Malayali death in Oman)

 

whatsapp ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി മരിച്ചു (Malayali death in Oman)
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മസ്‌കത്ത്: ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി നിര്യാതനായി. ആവതനാട് സ്വദേശി കുറുമാത്തില്‍ പുതിയ വീട്ടില്‍ കൃഷ്ണന്‍കുട്ടി മേനോന്റെ മകന്‍ അയനിക്കാട്ട് പുലിക്കാതൊടി ശിവ പ്രസാദാണ് ആണ് മരിച്ചത്. 54 വയസ്സായിരുന്നു. മസ്‌കത്തിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മസ്‌കത്തിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു.

നാവികസേനയില്‍ വന്‍ അവസരം: 741 ഒഴിവുകള്‍ | Indian Navy Civilian Recruitment 2024

മാലതിയമ്മയാണ് അമ്മ.
ഭാര്യ: ശാന്തിനി ശിവ പ്രസാദ്.
അല്‍ ഖുവൈറിലുള്ള ബുര്‍ജീല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മസ്‌കത്ത് കെഎംസിസി കെയര്‍ ടീമിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം മസ്‌കത്തില്‍ നിന്നും കൊച്ചിയിലേക്കുള്ള ഒമാന്‍ എയറില്‍ നാട്ടിലേക്ക് എത്തിച്ചു. സംസ്‌കാരം ഇന്ന് നാട്ടില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.