10
May 2024
Satസലാല: മലപ്പുറം സ്വദേശി ഒമാനിലെ സലാലയില്‍ സ്‌കൂട്ടറില്‍ വാഹനമിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു. മലപ്പുറം പാണ്ടിക്കാട് വെള്ളുവങ്ങാട് സ്വദേശി അലവിക്കുട്ടിയു-ജമീല ചക്കിപ്പറമ്പത്ത് ദമ്പതികളുടെ മകന്‍ മുഹമ്മദ് റാഫിയാണ് (35) മരിച്ചത്.
|
ജോലി ചെയ്യുന്ന കടയില്‍ നിന്നു സ്‌കൂട്ടറില്‍ സാധനം ഡെലിവര്‍ ചെയ്യാനായി റാഫി പോകുമ്പോള്‍ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു.
ഭാര്യ: അനീസ തേവാരത്തൊടി. മക്കള്‍: മുഹമ്മദ് സയാന്‍, നൈറ ഫാത്തിമ.
മൃതദേഹം സലാല ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍. കെഎംസിസിയുടെ നേതൃത്വത്തില്‍ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.