നാവികസേനയിൽ ട്രെയിനി ആയ മലയാളി യുവതി മുംബൈയിൽ ജീവനൊടുക്കി. അപർണ നായർ(20)ആണ് ജീവനൊടുക്കിയത്. മലാദ് വെസ്റ്റിലെ വൽവാനിയിലെ വനിതാ ഹോസ്റ്റലിലാണ് മൃതദേഹം കണ്ടെത്തിയത്. മലാദിലെ ഐഎൻഎസ് ഹംലയിലായിരുന്നു അപർണ നായർ പരിശീലനം നടത്തിക്കൊണ്ടിരുന്നത്.
|
തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് അപർണയുടെ കൂടെ മുറിയിൽ താമസിച്ചിരുന്ന യുവതി തിരിച്ചെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. കതകിൽ തട്ടിവിളിച്ചിട്ടും വാതിൽ തുറക്കാതെ വന്നതോടെ ഹോസ്റ്റൽ ജീവനക്കാരെയും മറ്റു പെൺകുട്ടികളെയും വിളിച്ചുകൂട്ടുകയായിരുന്നു. വാതിൽ പൊളിച്ച് അകത്തുകയറിപ്പോഴാണ് അപർണയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





