29
Oct 2023
Fri
29 Oct 2023 Fri

ആലപ്പുഴ സ്വദേശിയായ സൈനികന്‍ രാജസ്ഥാനില്‍ പട്രോളിങ്ങിനിടെ പാമ്പ് കടിയേറ്റു മരിച്ചു. പട്ടണക്കാട് മൊഴികാട്ട് കാര്‍ത്തികേയന്റെ മകന്‍ വിഷ്ണു ആണ് മരിച്ചത്. ജയ് സാല്‍മറില്‍ പട്രോളിങ്ങിനിടെ പുലര്‍ച്ചെ മൂന്നിനാണ് വിഷ്ണുവിന് പാമ്പ് കടിയേറ്റത്. ഉടന്‍ സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭൗതികശരീരം ഇന്ന് വൈകീട്ട് ആറിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>