27
Apr 2025
Sat
27 Apr 2025 Sat
malayali bank manager dies in accident in Mysore

മലയാളിയായ ബാങ്ക് മാനേജര്‍ കര്‍ണാടകയിലെ മൈസൂരില്‍ വാഹനാപകടത്തില്‍ മരിച്ചു. നേമം ജെ പി ലെയിന്‍ മഠത്തില്‍കുളം ബണ്ട് റോഡില്‍ പരേതനായ സത്യരൂപന്‍-സിന്ധു ദമ്പതികളുടെ മകന്‍ ആകാശ് സത്യരൂപനാണ്(33) മരിച്ചത്. യൂനിയന്‍ ബാങ്ക് മൈസൂരു ശാഖ മാനേജറായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളിയാഴ്ച വൈകീട്ട് യുവാവ് ഓടിച്ചിരുന്ന ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. തിരുവനന്തപുരം ബ്രാഞ്ചിലായിരുന്ന ആകാശ് ഒരുവര്‍ഷം മുമ്പാണ് മൈസൂരുവിലേക്ക് മാറിയത്. ഭാര്യ: വീണ(പത്തനംതിട്ട എസ്ബിഐ ഉദ്യോഗസ്ഥ). രണ്ട് വയസുള്ള കുട്ടിയുണ്ട്.