06
May 2025
Sat
06 May 2025 Sat
Malayali couples dies in Gas cylinder blast in Oman

ഒമാനിലെ മസ്‌കത്തില്‍ റസ്റ്റോറന്റിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികള്‍ മരിച്ചു. ബൗഷറിലെ റസ്റ്റോറന്റിനു മുകളിലെ നിലയില്‍ താമസിച്ചിരുന്ന കണ്ണൂര്‍ തലശ്ശേരി ആറാം മൈല്‍ സ്വദേശി വി പങ്കജാക്ഷന്‍(59), ഭാര്യ കെ സജിത(53)എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു റസ്റ്റോറന്റില്‍ പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനത്തില്‍ കെട്ടിടം ഭാഗികമായി തകര്‍ന്നു. വിവിധ കമ്പനികളിലായി അക്കൗണ്ടന്റ് ജോലി ചെയ്തുവരികയായിരുന്നു ഇരുവരും.

ALSO READ: റിയാദില്‍ മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് മരിച്ചത് ആറുപേര്‍; നടുക്കം മാറാതെ കുടുംബവും നാട്ടുകാരും