അല്‍ഹസ്സ: സൗദി അല്‍ഹസ്സയില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ച ആറുപേരുടെയും മൃതദേഹങ്ങള്‍ ഖബറടക്കി. (Six people died in a mobile charger explosion in Riyadh; family and locals remain shocked) ഹുഫൂഫിലെ അല്‍നാഥല്‍ ഡിസ്ട്രിക്ടിലെ വീട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ അഗ്നിബാധയിലാണ് ആറംഗ കുടുംബം മരിച്ചത്.
|
മൂന്നു പുരുഷന്മാരും മൂന്നു സ്ത്രീകളുമാണ് മരിച്ചത്. മരിച്ചവര്‍ അല്‍ജിബ്രാന്‍ കുടുംബത്തിലെ അംഗങ്ങളാണ്.
അഹ്‌മദ് ഹുസൈന്‍ അല്‍ജിബ്‌റാന്‍, അബ്ദുല്‍ഇലാഹ് ഹുസൈന്‍ അല്‍ജിബ്‌റാന്‍, മര്‍യം ഹുസൈന്‍ അല്‍ജിബ്‌റാന്‍, ഈമാന്‍ ഹുസൈന്‍ അല്‍ജിബ്‌റാന്‍, ലതീഫ ഹുസൈന്‍ അല്‍ജിബ്‌റാന്‍, ഇവരുടെ സഹോദര പുത്രന്‍ ഹസന്‍ അലി അല്‍ജിബ്‌റാന്‍ എന്നിവരാണ് മരിച്ചത്. അഞ്ച് പേര്‍ സഹോദരി സഹോദരന്മാരും ഒരാള്‍ ഇവരുടെ സഹോദര പുത്രനുമാണ്.
ALSO READ: മസ്ജിദ് സര്‍വേയെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായ സംഭലിലും ബുള്‍ഡോസര്‍; നിരവധി കെട്ടിടങ്ങള്‍ തകര്‍ത്തു
ചാര്‍ജര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വീടിനകത്തുണ്ടായ തീ പിടിത്തത്തില്‍ പുക ശ്വസിച്ചാണ് മരണം. എല്ലാവരും ഉറങ്ങുന്ന സമയത്തായിരുന്നു ദുരന്തം. ചാര്‍ജ് ചെയ്തുകൊണ്ടിരിക്കേ പൊട്ടിത്തെറിച്ച് സിറ്റിംഗ് റൂമിലെ സോഫാ സെറ്റിയില്‍ ആണ് തീ ആദ്യം പിടിച്ചത്. തുടര്‍ന്ന് വീട്ടിനകത്തേക്ക് വേഗത്തില്‍ തീ പടര്‍ന്നു.
വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ ഹുഫൂഫ് അല്‍ഖുദൂദ് ഖബര്‍സ്ഥാനിലാണ് ആറുപേരുടെയും മൃതദേഹങ്ങള്‍ അടക്കം ചെയ്തത്. പ്രിയപ്പെട്ട മക്കളെ നഷ്ടപ്പെട്ടതിന്റെ ഞെട്ടലും വേദനയുമാണ് കുടുംബത്തിന് ഇപ്പോഴുള്ളതെന്ന് അല്‍ ജിബ്രാന്‍ കുടുംബത്തിലെ മുതിര്‍ന്ന വ്യക്തി ഷെയ്ഖ് താഹര്‍ അല്‍-അഹമ്മദ് പറഞ്ഞു.





