20
Jun 2025
Thu
20 Jun 2025 Thu
Malayali doctor dies in Kuwait

മലയാളി ഡോക്ടര്‍ കുവൈത്തില്‍ മരിച്ചു. കാസര്‍കോട് നീലേശ്വരം സ്വദേശിയായ ഡോ. നിഖില പ്രഭാകരന്‍ (36) ആണ് മരിച്ചത്. കുവൈത്തില്‍ സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്തിരുന്ന നിഖില വൃക്ക രോഗത്തെ തുടര്‍ന്ന് കുവൈത്തിലെ അദാന്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവന്തപുരം സ്വദേശിയും കുവൈത്ത് അല്‍ സലാം ഹോസ്പിറ്റലില്‍ ഡോക്ടറുമായ വിപിനാണു ഭര്‍ത്താവ്. മകന്‍: വിവാന്‍ (ഗള്‍ഫ് ഇന്ത്യന്‍ സ്‌കൂള്‍). ഫഹാഹീലില്‍ വ്യാപാരിയായ പ്രഭാകരനാണ് പിതാവ്. മാതാവ്: റീജ. സഹോദരി: വര്‍ഷ. മൃതദേഹം നാട്ടില്‍ കൊണ്ട് പോകാനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നു.

ALSO READ: മലയാളി ഡോക്ടര്‍ മംഗളുരുവില്‍ കാറപകടത്തില്‍ മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക