29
Oct 2025
Fri
29 Oct 2025 Fri
Malayali doctor drowned in Thailand during tour

കുടുംബത്തോടൊപ്പമുള്ള വിനോദയാത്രയ്ക്കിടെ മലയാളി ഡോക്ടര്‍ തായ്‌ലന്‍ഡില്‍ മുങ്ങിമരിച്ചു. ചാലക്കുടി പോട്ട തച്ചുടപ്പറമ്പ് മുണ്ടക്കത്ത് പറമ്പില്‍ സദാനന്ദന്‍- സരള ദമ്പതികളുടെ മകന്‍ ഡോ. രാഹുലന്‍(37)ആണ് മരിച്ചത്. ഭാര്യ. ഡോ. ബേബി മിനുവിനൊപ്പം ഈ മാസം 12നാണ് രാഹുലന്‍ തായ് ലാന്‍ഡിലെത്തിയത്. തിരുച്ചിറപ്പള്ളി റെയില്‍വേ ഡിവിഷഷനല്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസറായിരുന്നു ഡോ. രാഹുലന്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കടലിലെ ആഴമില്ലാത്ത ഭാഗത്തു നീന്തുന്നതിനിടെയായിരുന്നു അപകടം. ആസ്‌ത്രേലിയയില്‍ എന്‍ജിനീയറായ സഹോദരന്‍ ശരത്ത് മരണവിവരമറിഞ്ഞ് തായ് ലാന്‍ഡില്‍ എത്തിയിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുന്ന മൃതദേഹം ശനിയാഴ്ച ഉച്ചയ്ക്ക് ചാലക്കുടി മുനിസിപ്പല്‍ ശ്മശാനത്തില്‍ സംസ്‌കരിക്കും.

ALSO READ: ബസ് ഫീസ് നല്‍കാത്തതിന് അഞ്ചുവയസ്സുകാരനെ വഴിയില്‍ നിര്‍ത്തിപ്പോയി; സ്‌കൂളിനെതിരേ പരാതിയുമായി കുടുംബം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക