12
Apr 2024
Sun
12 Apr 2024 Sun
flood in oman

മസ്‌കത്ത്: ഗള്‍ഫ് മേഖലയില്‍ തകര്‍ത്തു പെയ്യുന്ന മഴ ഒമാനില്‍ കനത്ത നാശനഷ്ടം വിതച്ചു. മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് മലയാളിയടക്കം 12 പേര്‍ മരിച്ചു. പത്തനംതിട്ട അടൂര്‍ കടമ്പനാട് സ്വദേശി സുനില്‍കുമാര്‍ (55) ആണ് മരിച്ച മലയാളി. മരിച്ചവരില്‍ 9 വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു. ഒഴുക്കില്‍പെട്ട് കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ പിന്നീട് കണ്ടെത്തി. കാണാതായ അഞ്ചു പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. ( malayali-is-among-those-who-died-in-rains-in-oman )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സൗത്ത് ഷര്‍ക്കിയയില്‍ മതില്‍ ഇടിഞ്ഞു വീണാണ് സുനില്‍കുമാര്‍ മരിച്ചത്. ഉച്ചയ്ക്ക് മെക്കാനിക് ആയി ജോലി ചെയ്യുകയായിരുന്നു സുനില്‍ കുമാര്‍. മലവെള്ളപ്പാച്ചിലില്‍ വാഹനം ഒഴുകിപ്പോയാണ് എട്ടു പേര്‍ മരിച്ചത്.

 

View this post on Instagram

 

A post shared by Newstaglive (@newstaglive)


ഒമാനില്‍ ശനിയാഴ്ച രാത്രിയും ഞായറാഴ്ച ഉച്ചവരെയുമായി പെയ്ത കനത്ത മഴില്‍ വ്യാപക നാശനഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. മസ്‌കത്ത്, തെക്ക്- വടക്ക് ശര്‍ഖിയ, ദാഖിലിയ, ദാഹിറ ഗവര്‍ണറേറ്റുകളിലെല്ലാം മഴയും വെള്ളപ്പൊക്കവും കൊടിയ നാശംവിതച്ചു.

 

View this post on Instagram

 

A post shared by Newstaglive (@newstaglive)


അല്‍ മുദൈബിയില്‍ വെള്ളപ്പൊക്കത്തിലും ശക്തമായ ഒഴുക്കിലുംപ്പെട്ട് അഞ്ചു പേരെ കാണാതായെന്ന് രാജ്യത്തെ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഏപ്രില്‍ 17 വരെ രാജ്യത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങളിലും മഴ ശക്തമാണ്.