
![]() |
|
റിയാദ്: സദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ മോഷ്ടാക്കളുടെ കുത്തേറ്റ് മലയാളി മരിച്ചു. എറണാകുളം മൂവാറ്റുപുഴ സ്വദേശി ഷമീര്‍ അലിയാരാണ് (47) മരിച്ചത്. ഇദ്ദേഹത്തിന്റെ വാഹനവും ഫോണും ലാപ്‌ടോപും പണവുമെല്ലാം നഷ്ടമായതായാണ് വിവരം. മോഷ്ടാക്കളുടെ ആക്രമണമാണെന്നാണ് സംശയം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
ഷുമൈസിയില്‍ കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ഷമീര്‍ അലിയാര്‍ റൂമിലെത്തിയിട്ടും വിവരമില്ലാതായതോടെ സുഹൃത്തുക്കള്‍ അന്വേഷിച്ചപ്പോഴാണ് സംഭവം അറിയുന്നത്. റൂമില്‍ വെച്ച് മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ചതായായാണ് സുഹൃത്തുക്കള്‍ കരുതുന്നത്. പൊലീസ് അന്വേഷണം തുടങ്ങി.
മൊബൈല്‍ കടയും വ്യാപാരവുമുള്‍പ്പെടെ മേഖലയിലായിരുന്നു ഷമീറിന്റെ ജോലി. കെ.എം.സി.സി എറണാകുളം എക്‌സിക്യൂട്ടീവ് അംഗമാണ്. മൃതദേഹം റിയാദ് ഷുമൈസി ഹോസ്പിറ്റലില്‍ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാകും തുടര്‍ നടപടികള്‍. ഭാര്യ ഷുമൈസി ആശുപത്രിയില്‍ നഴ്‌സാണ്. മൂന്ന് മക്കളുണ്ട്. സാമൂഹ്യ പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂരിന്റെ മേല്‍നോട്ടത്തിലാണ് മയ്യിത്ത് നാട്ടിലെത്തിക്കുന്ന നടപടികള്‍ നീക്കുന്നത്.
Malayali stabbed to death in Saudi