30
Feb 2025
Thu
30 Feb 2025 Thu
ABUDHABI BIG TICKET

അബൂദബി: അബൂദബി ബിഗ് ടിക്കറ്റ് (Abudhabi Big Ticket winner )നറുക്കെടുപ്പ് ഇന്ത്യക്കാരുടെ പ്രത്യേകിച്ച് മലയാളികളുടെ ഭാഗ്യക്കുറിയാണ്. മിക്ക നറുക്കെടുപ്പുകളിലും ഒരു മലയാളിയെങ്കിലും ഭാഗ്യാവനായായുണ്ടാകും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇത്തവണ Big Ticket സീരീസ് 271 നറുക്കെടുപ്പില്‍ 2 മലയാളികളടക്കം 3 ഇന്ത്യക്കാര്‍ക്കും ഒരു ബംഗ്ലാദേശ് പൗരനുമാണ് ലക്ഷങ്ങള്‍ അടിച്ചത്. മലയാളികളായ സന്ദീപ് താഴയില്‍ (33), ഷറഫുദ്ദീന്‍ ഷറഫ് (36), ആല്‍വിന്‍ മൈക്കിള്‍ എന്നിവരെയാണ് ഭാഗ്യം കടാക്ഷിച്ചത്.

സന്ദീപിന് 15 ലക്ഷം രൂപ (60,000 ദിര്‍ഹം) ആണ് സമ്മാനം. ഇദ്ദേഹം 15 കൂട്ടുകാരുമായി ചേര്‍ന്നാണ് ടിക്കറ്റെടുത്തത്. യുഎഇയില്‍ കഴിഞ്ഞ 10 വര്‍ഷമായി താമസിക്കുന്ന ഈ 33 വയസ്സുകാരന്‍ പ്രൊജക്ട് എച്ച്എസ്ഇ മാനേജരാണ്.

ALSO READ: ദുബൈ ഗോള്‍ഡ് സൂഖില്‍ തീപ്പിടിത്തം; രക്ഷാ പ്രവര്‍ത്തനത്തില്‍ അമ്പരപ്പിച്ച് സിവില്‍ ഡിഫന്‍സ്

ഭാര്യയെയും മക്കളെയും യുഎഇയിലേക്ക് കൊണ്ടുവരികയാണ് ആദ്യം ചെയ്യുക. ഏറെക്കാലത്തെ കുടുംബത്തോടൊത്ത് ഒന്നിച്ച് ജീവിക്കുക എന്നത്. പണത്തിന്റെ ഒരു ഭാഗം തന്റെ സാമ്പത്തിക ബാധ്യതകള്‍ വീട്ടാന്‍ ഉപയോഗിക്കും.

സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായ ഷറഫുദ്ദീന്‍ ഷറഫിനും 15 ലക്ഷം രൂപയാണ് സമ്മാനം ലഭിച്ചത്. കഴിഞ്ഞ 5 വര്‍ഷമായി അബൂദബിയിലാണ് ജോലി ചെയ്യുന്നത്. ഇദ്ദേഹവും 15 കൂട്ടുകാരുമായി ചേര്‍ന്നാണ് Big Ticket ടിക്കറ്റെടുത്തത്.

മകളുടെ ആഗ്രഹം സാധിച്ചുകൊടുക്കാനാണ് തന്റെ സമ്മാനത്തുക ഉപയോഗിക്കുക എന്ന് ഷറഫുദ്ദീന്‍ പറഞ്ഞു. ഖത്തറില്‍ ജോലി ചെയ്യുന്ന ആല്‍വിന്‍ മൈക്കിളിന് 35 ലക്ഷം രൂപ (150,000 ദിര്‍ഹം) ആണ് സമ്മാനം. ഓണ്‍ലൈനിലൂടെ വാങ്ങിയ 271-07378 ടിക്കറ്റാണ് സമ്മാനം നേടിക്കൊടുത്തത്.

കഴിഞ്ഞ ആറ് വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന തപന്‍ ദാസാ (30) ണ് ഒരു ലക്ഷം ദിര്‍ഹം Big Ticketല്‍ സമ്മാനം നേടിയ ബംഗ്ലാദേശ് പൗരന്‍. 20 പേരോടൊത്താണ് ഇദ്ദേഹം ഭാഗ്യ പരീക്ഷണം നടത്തിയത്.