
ദുബൈ: തിരക്കേറിയ ദേര ഗോള്‍ഡ് സൂഖ് പ്രദേശത്തെ കെട്ടിടത്തില്‍ തീപ്പിടുത്തം. (Fire breaks out in Dubai Gold Souk; Civil Defense surprises with rescue operation) നിരവധി പേര്‍ താമസിക്കുന്ന കെട്ടിടത്തില്‍ ഉണ്ടായ തീപ്പിടിത്തം വലിയ അപകടത്തിന് കാരണമാകുമെന്ന ഭീതി സൃഷ്ടിച്ചിരുന്നു. എന്നാല്‍, ദുബൈ സിവില്‍ ഡിഫന്‍സ് വിഭാഗത്തിന്റെ ആരെയും അമ്പരപ്പിക്കുന്ന രക്ഷാ പ്രവര്‍ത്തനം ആളപായം പൂര്‍ണമായും ഒഴിവാക്കി.
![]() |
|
നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സിവില്‍ ഡിഫന്‍സ് സേനാംഗങ്ങളും അഗ്‌നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചായിരുന്നു അതിവേഗ രക്ഷാ പ്രവര്‍ത്തനം.
ഗോള്‍ഡ് സൂഖ് ഒന്നാം നമ്പര്‍ ഗേറ്റിന് സമീപമുള്ള കെട്ടിടത്തിലാണ് തീപ്പിടിത്തം ഉണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.
തീപ്പിടിത്തത്തിന്റെ നാശനഷ്ടങ്ങള്‍ ഇതുവരെ കണക്കാക്കിയിട്ടില്ല. അഗ്‌നിബാധ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതിന് മുമ്പ് അധികൃതര്‍ ഇടപെട്ടത് ആശ്വാസമായി.
മൂന്ന് ഹെലികോപ്റ്ററുകള്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി നിരീക്ഷണം നടത്തിയിരുന്നു. പിന്നാലെ ക്രെയിനുകള്‍ അടക്കമുള്ളവയും സ്ഥലത്തെത്തി.
രക്ഷാ പ്രവര്‍ത്തനത്തിന് വളരെ മികച്ച ക്രമീകരണങ്ങളാണ് നിമിഷങ്ങള്‍ക്കുള്ളില്‍ അധികൃതര്‍ ഒരുക്കിയത്. ഇത് പ്രവാസികള്‍ അടക്കമുള്ളവരുടെ പ്രശംസയും നേടി.
ദുബൈ നഗരത്തിന്റെ ദുരന്ത നിവാരണ സംവിധാനങ്ങളുടെ മികവിനുള്ള ഉത്തമ ഉദാഹരണമാണ് ഈ സംഭവമെന്ന് പലരും അഭിപ്രായപ്പെട്ടു. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.