01
Aug 2026
Sat
01 Aug 2026 Sat
4 year old boy drowned in Kondotty

മലപ്പുറം കൊണ്ടോട്ടിയില്‍ നാലുവയസ്സുകാരന്‍ തോട്ടില്‍ വീണുമരിച്ചു. നീറാട് കൂനയില്‍ ഭാഗത്താണ് അപകടം. കൊണ്ടോട്ടി മേലേപ്പറമ്പ് മങ്ങാട്ടുപറമ്പ് അബ്ദൂല്‍ ഹമീദ്-നദീറ ദമ്പതികളുടെ മകന്‍ ആദം ഐമന്‍ ആണ് മരിച്ചത്. ശനി രാവിലെ പത്തോടെയാണ് കുട്ടിയെ തോട്ടില്‍ നിന്നു കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എല്‍കെജി വിദ്യാര്‍ഥിയാണ് ആദം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: വണ്ടൂരില്‍ ഉമ്മയുടെ വീട്ടിലെത്തിയ മൂന്നുവയസ്സുകാരന്‍ തോട്ടില്‍ വീണുമരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക