15
Nov 2024
Sat
15 Nov 2024 Sat
Valyetan teaser

കൊച്ചി: മലയാളത്തിലെ എക്കാലത്തെയും മികച്ച മാസ്സ് ആക്ഷന്‍ മമ്മൂട്ടി ചിത്രങ്ങളിലൊന്നാണ് വല്ല്യേട്ടന്‍. (Mammooty movie Valyetan to be re released after 24 years)  2000 സെപ്റ്റംബര്‍ പത്തിന് റിലീസായ ചിത്രം 24 വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററുകളെ ആവേശം കൊള്ളിക്കാന്‍ വീണ്ടുമെത്തുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മമ്മൂട്ടി നായകനായ ‘വല്ല്യേട്ടന്‍’ 4k ഡോള്‍ബി അറ്റ്‌മോസ് ദൃശ്യമികവോടെ നവംബര്‍ 29 ന് റിലീസ് ചെയ്യും. അതിന് മുന്നോടിയായി അറക്കല്‍ മാധവനുണ്ണിയുടെ ആവേശഭരിതമായ ആക്ഷന്‍ രംഗങ്ങളും മാസും നിറഞ്ഞ ഡയലോഗുകളും ഉള്‍പ്പെടുത്തി റീ-റിലീസ് ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ടീസര്‍ ദൃശ്യമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. 4K ഡോള്‍ബി അറ്റ്‌മോസില്‍ റീമാസ്റ്റര്‍ ചെയ്ത് ചിത്രത്തിലെ ശബ്ദങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ‘വല്ല്യേട്ടന്‍’ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നത്.

മമ്മൂട്ടിയോടൊപ്പം ശോഭന, സിദ്ദിഖ്, മനോജ്.കെ.ജയന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, ഇന്നസെന്റ്, എന്‍.എഫ് വര്‍ഗ്ഗീസ്, കലാഭവന്‍ മണി, വിജയകുമാര്‍, സുധീഷ്, സായ് കുമാര്‍ തുടങ്ങി ഒട്ടനവധി താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമായിരുന്നു.

ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിട്ടുള്ളത് മോഹന്‍ സിത്താരയാണ്. വന്‍വിജയമായി മാറിയ പൊന്നിയിന്‍ സെല്‍വന്‍, ബര്‍ഫി, തമാശ, ദശാവതാരം തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രഹകനായ രവി വര്‍മ്മന്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രം കൂടിയാണ് ‘വല്യേട്ടന്‍’. നിരവധി ഭാഷകളിലെ ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതം ഒരുക്കിയ രാജാമണിയാണ് ഈ ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുള്ളത്. ചിത്രസംയോജനം നിര്‍വഹിച്ചത് എല്‍. ഭൂമിനാഥനുമാണ്.

ചിത്രത്തിന്റെ സംഗീത സംവിധാനം റീ-മാസ്റ്റര്‍ ചെയ്തിരിക്കുന്നത് ബെന്നി ജോണ്‍സനാണ്. ഡോള്‍ബി അറ്റ്മോസ് മിക്സിംഗ് ചെയ്തത് എം.ആര്‍ രാജകൃഷ്ണനാണ്. ധനുഷ് നായനാരാണ് സൌണ്ട് ഡിസൈനിംഗ് നിര്‍വഹിച്ചിരിക്കുന്നത്. ടീസറും ട്രെയിലറും എഡിറ്റ് ചെയ്തത് കാര്‍ത്തിക് ജോഗേഷ്. സെല്‍വിന്‍ വര്‍ഗീസാണ് (സപ്ത വിഷന്‍) കളറിസ്റ്റ്. ചിത്രത്തിന്റെ റീ-റിലീസിനായി മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് നിര്‍വഹിക്കുന്നത് ഡോ. സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യല്‍). ടിങ്ങാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് മാര്‍ക്കറ്റിംഗ് ഏജന്‍സി.