ഭോപാൽ: അനുജന് വേണ്ടി ആൾമാറാട്ടം നടത്തിയ സഹോദരൻ സിഐഎസ്എഫ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് ശാരീരിക ക്ഷമതാ പരിശോധനയ്ക്കിടെ പിടിയിലായി. എഴുത്തുപരീക്ഷയിൽ യോഗ്യതനേടിയ ശേഷം അനുജന്റെ രേഖകളുമായി ഡൽഹിയിൽ നിന്ന് വ്യോമമാർഗം ഭോപാലിൽ ശാരീരികക്ഷമാ പരിശോധനയ്ക്കെത്തിയപ്പോഴാണ് സത്യേന്ദ്രപാൽ സിങ് ഗുർജാർ എന്ന യുവാവ് പിടിയിലായത്. ചോദ്യംചെയ്യലിലാണ് എഴുത്തുപരീക്ഷയും സത്യേന്ദ്ര തന്നെയാണ് അനുജനായ അങ്കിതിനുവേണ്ടി എഴുതിയതെന്നു വ്യക്തമായത്.
|
യുപിയിലെ ഫിറോസാബാദ് സ്വദേശിയാണ് സത്യേന്ദ്രപാൽ. അതേസമയം അനുജന് വേണ്ടി സത്യേന്ദ്രപാൽ എങ്ങനെയാണ് എഴുത്തുപരീക്ഷ എഴുതിയതെന്ന കാര്യത്തിലും അന്വേഷണം ആരംഭിച്ചു.മുമ്പ് പലർക്കുവേണ്ടിയും എഴുത്തുപരീക്ഷയിലും ശാരീരികക്ഷമതാ പരിശോധനയിലും പങ്കെടുത്തതായാണ് സത്യേന്ദ്രയുടെ വെളിപ്പെടുത്തൽ.
അനുജന്റെ പേരിലായിരുന്നു വിമാനടിക്കറ്റ് ബുക്ക് ചെയ്ത യാത്ര നടത്തിയതെന്നും സത്യേന്ദ്രപാൽ ഉദ്യോഗസ്ഥരോട് പറഞ്ഞു. ടിക്കറ്റ് യാത്രയ്ക്കു ശേഷം നശിപ്പിച്ചതായും ഇയാൾ പറയുകയുണ്ടായി. സത്യേന്ദ്രപാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സഹോദരനുവേണ്ടിയുള്ള തിരച്ചിൽ തുടങ്ങി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





