ജമ്മുവിൽ ക്ഷേത്രത്തിന് തീയിട്ട് കലാപത്തിന് ശ്രമിച്ച പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി പോലീസ്. പ്രദേശവാസിയായ അർജുൻ ശർമയാണ് പിടിയിലായത്. ശനിയാഴ്ച രാത്രിയായിരുന്നു ഇയാൾ ക്ഷേത്രത്തിന് തീയിട്ടത്. ഞായറാഴ്ച രാവിലെ വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തുവരികയും ചെയ്തിരുന്നു.
|
ഏതാനും മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടാനായെന്ന് ജമ്മു റൂറൽ പോലീസ് സൂപ്രണ്ട് ബ്രിജേഷ് ശർമ പറഞ്ഞു. അർജുൻ ശർമയെ അതിവേഗം പിടികൂടാനായതിനാൽ മേഖലയിൽ വർഗീയ സംഘർഷമുണ്ടാവുന്നത് തടഞ്ഞെന്നും പോലീസ് സൂപ്രണ്ട് കൂട്ടിച്ചേർത്തു. ക്ഷേത്രത്തിൽ മന്ത്രവാദം നടത്തുന്നതിൽ പ്രതിഷേധിച്ചാണ് തീയിട്ടതെന്നാണ് പ്രതി നൽകിയ മൊഴിയെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു മേഖലയിൽ ഒരാഴ്ചയ്ക്കിടെ ഉണ്ടായ രണ്ടാമത്തെ ക്ഷേത്ര ആക്രമണമായിരുന്നു ഇതെന്ന് പോലീസ് പറഞ്ഞു. ജൂൺ 30 റീസി ജില്ലയിലെ ഗ്രാമത്തിലെ ക്ഷേത്രത്തിനു നേരെ ആക്രമണമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് 43 പേരെയാണ് പോലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





