22
Apr 2026
Wed
22 Apr 2026 Wed
man arrested for fakes police officer for attracting marriage proposals

യുവതികളെ ആകര്‍ഷിക്കാന്‍ പോലീസ് ഉദ്യോഗസ്ഥനായി നഗരത്തില്‍ പോസ്റ്ററുകള്‍ പതിച്ച യുവാവ് പോലീസ് പിടിയില്‍. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. പച്ചക്കറി വ്യാപാരിയായ ഋഷികേശ് രാജു ജാദവ് എന്ന 26കാരനാണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പോലീസ് യൂനിഫോം അണിഞ്ഞ് ഫോട്ടോ എടുത്ത ഋഷികേശ് ഇത് പോസ്റ്ററാക്കിയും ഫ്‌ളക്‌സ് ബാനറുകളാക്കിയും നഗരത്തില്‍ സ്ഥാപിക്കുകയായിരുന്നു. വിവിധ ഭാവത്തിലുള്ള മറ്റു ഫോട്ടോകളും ഇയാള്‍ ബാനറിലും പോസ്റ്ററിലും നല്‍കിയിരുന്നു.

ഈ ഫോട്ടോ യുവാവ് വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആക്കുകയും ചെയ്തിരുന്നു. യുവതികളെ ആകര്‍ഷിക്കുകയായിരുന്നു അവിവാഹിതനായ ഇയാള്‍ ഇതിലൂടെ ലക്ഷ്യമിട്ടത്. പോലീസ് ഉദ്യോഗസ്ഥനാണെന്ന് അറിഞ്ഞാല്‍ തനിക്ക് വിവാഹ ആലോചനകള്‍ വരുമെന്നും ഋഷികേശ് പ്രതീക്ഷിക്കുകയുണ്ടായി.

നഗരത്തിലെ അനധികൃത ബാനറുകള്‍ നീക്കം ചെയ്യുന്നതിനിടെയാണ് യുവാവിന്റെ പോലീസ് യൂനിഫോം അണിഞ്ഞ ബാനര്‍ പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ഋഷികേശിനെ പിടികൂടുകയായിരുന്നു. യുവാവിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.

ALSO READ: കോഴിക്കോട്ട് എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍