18
Sep 2025
Wed
18 Sep 2025 Wed
man arrested for investment fraud

ലാഭം വാഗ്ദാനം ചെയ്ത് ആലപ്പുഴ കൈനടി സ്വദേശിയില്‍ നിന്ന് 56 ലക്ഷം രൂപ തട്ടിയ പ്രതി പിടിയില്‍. എറണാകുളം ആലുവ ബാങ്ക് കവലയില്‍ താമസിക്കുന്ന ചെറുലോഴം വീട്ടില്‍ ഹരിദാസ് നാരായണപിള്ള(64)യാണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2019 മുതല്‍ 2025 വരെയുള്ള കാലയളവിലാണ് നിരവധി തവണകളായി ഇയാള്‍ 56 ലക്ഷം രൂപ കൈപ്പറ്റിയത്. വാഗ്ദാനം ചെയ്ത പ്രകാരം ലാഭമോ നിക്ഷേപിച്ച പണമോ ലഭിക്കാതെ വന്നതോടെ പരാതിക്കാരന്‍ കൈനടി പോലീസിനെ സമീപിക്കുകയായിരുന്നു.

കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി അങ്കമാലിയില്‍ ഒളിവില്‍ കഴിയുന്നതായി കണ്ടെത്തി. തിങ്കള്‍ രാത്രി എട്ടരയോടെ പോലീസ് സംഘം ഇവിടെയെത്തി ഇയാളെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൈനടി എസ്എച്ച്ഒ രാജീവിന്റെ നേതൃത്വത്തില്‍ എസഐ പി എസ് അംശു, സിപിഒമാരായ ജോണ്‍സണ്‍, പ്രവീണ്‍, സനീഷ്, സുമേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ALSO READ: 2024 ഡിസംബർ 31ന് മുമ്പ് രാജ്യത്തിയ മുസ് ലിം ഇതര വിഭാ​ഗങ്ങൾക്ക് പൗരത്വത്തിന് അപേക്ഷിക്കാമെന്ന് കേന്ദ്രം