30
Jan 2026
Sun
30 Jan 2026 Sun
man arrested for sexually abusing nun in Changanachery

ചങ്ങനാശ്ശേരിയില്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍. ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ എച്ച് ആര്‍ മാനേജര്‍ ആയ പൊന്‍കുന്നം സ്വദേശി ബാബു തോമസ് ആണ് പിടിയിലായത്. പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന കന്യാസ്ത്രീക്ക് നേരെയായിരുന്നു പ്രതിയുടെ അതിക്രമം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പീഡനത്തിനിരയായ കന്യാസ്ത്രീ ആശുപത്രി മാനേജ്‌മെന്റിന് നല്‍കിയ പരാതി പോലീസിന് കൈമാറുകയായിരുന്നു. പ്രതിയെ ജോലിയില് നിന്നു പിരിച്ചുവിടുകയും ചെയ്തു. തുടര്‍ന്ന് ചങ്ങനാശ്ശേരി പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളുടെ ഫോണില്‍ നിന്ന് പോലീസിന് നിര്‍ണായക തെളിവുകളും കിട്ടിയിട്ടുണ്ട്. കന്യാസ്ത്രീകളടക്കമുള്ള ജീവനക്കാരികള്‍ക്ക് പ്രതി സ്ഥിരമായി അശ്ലീല സന്ദേശങ്ങളും അയയ്ക്കാറുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കുടുതല്‍ ജീവനക്കാരില്‍ നിന്ന് പോലീസ് മൊഴിയെടുക്കും.

ALSO READ: യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച 17കാരിയടക്കം നാലുപേര്‍ കണ്ണൂരില്‍ പിടിയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക