എരുമ പെറ്റു. അടിയന്തര സഹായം അഭ്യർഥിച്ചുള്ള ഫോൺവിളിയെ തുടർന്ന് പാഞ്ഞെത്തി കാര്യം തിരക്കിയ പോലീസുകാരോട് കർഷകന്റെ മറുപടി. ഉത്തർപ്രദേശിലെ ഖുശാൽപൂർ ഗ്രാമത്തിലാണ് വിചിത്രമായ സംഭവം. ജസ് വീർ സിങ് എന്ന കർഷകനാണ് അടിയന്തരസേവനം ആവശ്യപ്പെടുന്ന നമ്പരിൽ വിളിച്ചു പോലീസുകാരെ വീട്ടിൽ വരുത്തിയത്.
|
എന്തിനാണ് അടിയന്തര സഹായമാവശ്യപ്പെട്ടതെന്ന് പോലീസുകാരുടെ ചോദ്യത്തിന് എരുമപെറ്റുവെന്നും അതിന്റെ സന്തോഷം പങ്കിടാനും എരുമപ്പാൽ കുടിക്കാൻ നൽകാനുമാണ് വിളിച്ചതെന്നും സന്തോഷത്തോടെ കർഷകൻ്റെ മറുപടി. കർഷകന്റെ നടപടിയിൽ പകച്ചുപോയ പോലീസിന് പക്ഷേ മറുത്തൊന്നും പറയാനേ തോന്നിയില്ല. കർഷകൻറെ സന്തോഷത്തിൽ പങ്കുചേർന്ന് ഒരു വീഡിയോയുമെടുത്ത് പോലീസ് സംഘം സ്റ്റേഷനിലേക്ക് മടങ്ങി.
अमरोहा का खुशहालपुर गाँव, एक किसान की भैंस ने बच्चा दिया।
किसान ने 112 डायल कर पुलिस की गाड़ी बुला ली, पुलिसकर्मियों ने पूछा, "भाई हमें क्यूँ बुलाया"?किसान, "आपको भैंस का दूध पिलाना था, इसलिए बुलाया है" 😂
वैसे, इस सम्मान के लिए शुक्रिया भाई😅🙏🏻#Amroha #UPPolice pic.twitter.com/JrufmIS8kL
— SACHIN KAUSHIK (@upcopsachin) June 27, 2024
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





